
ഇന്നലെ സഭ മുഴുവന്‍ ചര്‍ച്ച ചെയ്തതാണ്. മറുപടി പറഞ്ഞതാണ്. എങ്കിലും സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നു. നേരത്തെ പറയാന്‍ കഴിയാത്ത ചില കാര്യങ്ങള്‍ പറയാം. ഞങ്ങള്‍ അധികാരത്തില്‍ വന്നതോടു കൂടി കിഫ്ബിയിലെ എല്ലാ വര്‍ക്കുകളും നിന്നു പോയെന്ന് പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നത്. 13.08.2026 ല്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം നിലവില്‍ പ്രോഗ്രസിലുള്ള മുഴുവന്‍ വര്‍ക്കുകളും (25000 കോടി) തുടരാന്‍ തീരുമാനിച്ചു. ടെണ്ടര്‍ ചെയ്ത ശേഷം എഗ്രിമെന്റ് വയ്ക്കാത്ത 4151 കോടി രൂപയുടെ വര്‍ക്കുകളും എഗ്രിമെന്റ് ചെയ്ത് നടത്താന്‍ തീരുമാനിച്ചു. വര്‍ക്ക് അവാര്‍ഡ് ചെയ്യാത്ത 2595 കോടിയുടെ വര്‍ക്കും അവാര്‍ഡ് ചെയ്യാന്‍ തീരുമാനിച്ചു. ഇത്തരത്തില്‍ വര്‍ക്ക് തുടരുന്നതും പുതിയതായി അനുവദിച്ചതുമായ 31761 കോടി രൂപയുടെ വര്‍ക്കാണ് നടക്കുന്നത്. സര്‍ക്കാര്‍ മാറിയാലും ലീഗല്‍ ഒബ്ലിഗേഷന്‍സുണ്ടാകും. റോഡിന് വേണ്ടി സ്ഥലമെടുത്ത ശേഷം അവിടെ റോഡ് പണിയാതിരിക്കാന്‍ പറ്റുമോ? വേറെ എന്തെങ്കിലും ഉദ്ദേശ്യത്തിലാണ് സ്ഥലം ഏറ്റെടുത്തതെങ്കില്‍ വേറെ എന്തെങ്കിലും പണിയാം. എന്നാല്‍ റോഡിന് വേണ്ടി ഏറ്റെടുത്ത സ്ഥലത്ത് വേറെ ഒന്നും ചെയ്യാന്‍ പറ്റില്ല.
കിഫ്ബിക്ക് ഇനിയും കൂടുതല്‍ കൂടുതല്‍ കൊടുക്കണമെന്നാണ് പറയുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൂര്‍ത്തിയായത് 25000 കോടിയുടെ വര്‍ക്കാണ്, ഇതു വരെ കൊടുത്തത്, ഈ പൂര്‍ത്തിയായ വര്‍ക്കുകളുടേത് ഉള്‍പ്പടെ 43000 കോടി രൂപയാണ്. ഒരു ലക്ഷം കോടി രൂപയുടെ അംഗീകാരം കൊടുത്തിട്ടുണ്ട്. ഈ ബാക്കി തുക ആരു കൊടുക്കും? എങ്ങനെ കൊടുക്കും? എന്ന് ഒരു പ്ലാനുമില്ല. ഇതില്‍ ഭൂമി ഏറ്റെടുത്ത പദ്ധതികളുണ്ട്, ടെണ്ടര്‍ ചെയ്ത പദ്ധതികളുണ്ട്. ഈ സര്‍ക്കാരിന് ഭൂമി ഏറ്റെടുത്ത പദ്ധതികളില്‍ നിന്നും ടെണ്ടര്‍ ചെയ്ത പദ്ധതികളില്‍ നിന്നും പിന്നോട്ടു പോകാന്‍ നിയമപരമായ പരിമിതികളുണ്ട്. ഈ വര്‍ക്കുകള്‍ പൂര്‍ത്തീകരിക്കാന്‍ കിഫ്ബി വായ്പ എടുത്താല്‍ ബാധ്യത എഴുപതിനായിരം കോടി രൂപ വരെയാകും. ഈ തുക എങ്ങനെ കണ്ടെത്തും? കടമെടുത്താല്‍ സംസ്ഥാന സര്‍ക്കാരിന്റെ കടമെടുപ്പ് പരിധിയില്‍ വരും. ഇവര്‍ ചെയ്തു കൊണ്ടിരുന്നത് കണ്‍സോളിഡേറ്റഡ് ഫണ്ടില്‍ നിന്ന് മോട്ടോര്‍ വെഹിക്കിള്‍ ടാക്സിന്റെയും സെസിന്റെയും പണമായ 3000, 4000 കോടി, അങ്ങോട്ട് കൊടുക്കും. പിന്നെ അവര്‍ പോയി വായ്പ എടുക്കും. ഓപ്പണ്‍ മാര്‍ക്കറ്റ് ബോറോയിംഗില്‍ സംസ്ഥാന ഗവണ്‍മെന്റ് കടമെടുക്കുന്നതിനേക്കാള്‍ കൂടിയ പലിശയ്ക്ക് ഇവര്‍ പുറത്ത് നിന്ന് വായ്പ എടുക്കും. എന്നിട്ട് അതിന് സംസ്ഥാനം സോവറീന്‍ ഗ്യാരന്റി കൊടുക്കണം. ഇതിന്റെയെല്ലാം ബാധ്യത സംസ്ഥാന ഗവണ്‍മെന്റിന്റെയാകും. നമ്മുടെ കടമെടുപ്പിന്റെ പരിധിയില്‍ വരും. ഇപ്പോള്‍ തന്നെ 12000 കോടിയുടെ, വലിയ ബാധ്യത, കടമെടുപ്പ് കുറഞ്ഞു. കഴിഞ്ഞ ഗവണ്‍മെന്റിന് 48000 കോടി വായ്പ എടുക്കാന്‍ കഴിഞ്ഞപ്പോള്‍ ഈ ഗവണ്‍മെന്റിന് 3700 കോടിയെ പറ്റു. ഇത് കിഫ്ബിയുടെ ബാധ്യതയാണ്. കിഫ്ബിയുടെ പദ്ധതികളെല്ലാം അട്ടിമറിക്കപ്പെട്ടു എന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണ്. സഭ നിര്‍ത്തി വച്ചു ചര്‍ച്ച ചെയ്യേണ്ട ഒരു കാര്യവുമില്ല.
ഞാന്‍ ഈ നോട്ടീസ് കണ്ടപ്പോള്‍ ഒരു വാക്ക് വിട്ടു പോയല്ലോ എന്ന് ആശങ്കപ്പെട്ടു. പിന്നെ വിശദീകരണക്കുറിപ്പ് വായിച്ചപ്പോള്‍ സമാധാനമായി: കോര്‍പ്പറേറ്റ്വത്ക്കരണ അജണ്ട! ഒരു വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് എങ്ങനെയാണ് കോര്‍പ്പറേറ്റ്വത്ക്കരണ അജണ്ടയാകുന്നത്. കിഫ്ബിയുടെ കടമെടുപ്പിനെ എതിര്‍ത്ത മുന്‍ ധനകാര്യമന്ത്രി കെ. എന്‍ ബാലഗോപാലിനെ കൊണ്ടു തന്നെ ഈ അടിയന്തരപ്രമേയ നോട്ടീസ് കൊടുപ്പിച്ചു. അദ്ദേഹം അങ്ങനെ ചെയ്യരുത്, സോവറിന്‍ ഗ്യാരന്റി കൊടുക്കരുത് എന്ന് കുറിപ്പ് എഴുതിയ ധനകാര്യമന്ത്രിയാണ്. അത് കോര്‍പ്പറേറ്റ്വത്ക്കരണ അജണ്ടയായിരുന്നോ? എന്തു കൊണ്ടാണ് അദ്ദേഹം എതിര്‍ത്തത്. കാരണം സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയെ ബാധിക്കും. കിഫ്ബി തോന്നിയ പലിശയ്ക്ക് കടം എടുക്കും.
സര്‍ക്കാരിനോ ധനകാര്യവകുപ്പിനോ ഒരു നിയന്ത്രണവുമില്ലാതെ ഒരു പ്രത്യേക സാമ്രാജ്യം പോലെ ഒരു സംവിധാനമാണ് ഉണ്ടാക്കി വച്ചത്. ധനകാര്യവകുപ്പിന്റെ അനുമതിയില്ലാതെ, ലക്ഷകണക്കിന് രൂപയ്ക്ക് നൂറുകണക്കിന് ആളുകള്‍ക്ക് നിയമനത്തിന് അനുമതി കൊടുത്ത്, തോന്നിയ പോലെ ഏത് ഇന്ററസ്റ്റ് റേറ്റില്‍ തോന്നിയ പോലെ ലോണ്‍ എടുക്കുന്നതിന് അനുമതി നല്‍കി. ഈ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്: The Finance Secretary raised the question why KIIFB should go for a masala bond if the interest is higher than the domestic bond offering. ഫിനാന്‍സ്് സെക്രട്ടറി ചോദിച്ചിട്ടുണ്ട്. The CEO remembered the board members that in it’s own previous domestice offer. The quote received was 1.5%. എന്നിട്ട് 9.72% പലിശയ്ക്ക് എടുത്തു. ധനകാര്യ വകുപ്പിന്റെ നിര്‍ദേശങ്ങളെ കാറ്റില്‍ പറത്തി പുച്ഛത്തോടു കൂടി ഗവണ്‍മെന്റിന് ഇതില്‍ എന്തു കാര്യം ഞങ്ങള്‍ക്ക് തോന്നിയതു പോലെ ചെയ്യുമെന്ന് പറഞ്ഞാണ് കിഫ്ബി എല്ലാം ചെയ്തത്. അതാണ് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിലുള്ളത്. അങ്ങനെ ഷോക്കിംഗ് ആയ കാര്യങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. അത് ഞങ്ങള്‍ അനുവദിക്കില്ല. ധനകാര്യവകുപ്പിന്റെ, ഈ സര്‍ക്കാരിന്റെ നിയന്ത്രണത്തിലായിരിക്കും കിഫ്ബി. അങ്ങനെയൊരു സാമ്രാജ്യമുണ്ടാക്കാന്‍ ആരെയും അനുവദിക്കില്ല. അത് നോക്കി നിന്ന ആളാണ് മുന്‍ ധനകാര്യമന്ത്രി. കണ്‍സോളിഡേറ്റഡ് ഫണ്ടില്‍ നിന്ന് കിഫ്ബിയുടെ കടം തീര്‍ക്കാന്‍ പറ്റില്ല. വേറെ കടമെടുക്കണം. എന്നിട്ട് എല്ലാ വര്‍ഷവും പതിനയ്യായിരം കോടി പന്തീരായിരം കോടി നമ്മുടെ കടമെടുപ്പില്‍ കുറയ്ക്കുകയാണ്. ഫിനാന്‍ഷ്യല്‍ ഇയര്‍ എന്‍ഡിംഗ് വരുമ്പോള്‍ പിടിച്ചു നില്‍ക്കാന്‍ കഴിയൊതെ വരികയാണ്. പിന്നെ ഒരു കാര്യം പറയുകയാണ് അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഒറ്റമൂലിയാണ് കിഫ്ബി. വിദേശത്ത് നിന്ന് ആളുകള്‍ വന്ന് കണ്ടാല്‍ ഞെട്ടിപ്പോകും.
കിഫ്ബി വരുന്നതിനും മുന്‍പ് ഒരുപാട് കാര്യങ്ങള്‍ ഇവിടെ ചെയ്തിട്ടുണ്ട്. അതാണ് ആളുകള്‍ വരുമ്പോള്‍ കാണുന്നത്. ഒന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, സിയാല്‍. അതാണ് കേരളത്തിന്റെ വിസ്മയം. എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചെയ്തതാണ്. ഗോശ്രീപാലം, കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം കെ കരുണാകരനാണ് ചെയ്തതാണ്. കിഫ്ബിയാണോ? തിരുവനന്തപുരം ടെക്നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോപാര്‍ക്ക്, കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം. വിദേശത്ത് നിന്ന് ഒരാള്‍ വന്നാല്‍ വിസ്മയം കൊള്ളുന്നത് ഞാന്‍ പറഞ്ഞ ഈ കാര്യങ്ങളൊക്കെ കണ്ടിട്ടാണ്. മെഡിക്കല്‍ കോളേജ് ഉള്‍പ്പടെയുള്ള കാര്യങ്ങളൊന്നും കിഫ്ബിയുടെ ഭാഗമായിട്ടല്ല. പിന്നെ ഇതിനോടൊക്കെ കാണിച്ച വിവേചനം. 2016 ലോ 2017 ലോ എനിക്ക് ഒരു പാലം തന്നു. അതിന്റെ ഭരണാനുമതി കിട്ടുന്നത് ഈ സര്‍ക്കാര്‍ വന്ന് കഴിഞ്ഞപ്പോഴാണ്. പിന്നെ ഒരു കോടി വീതം വര്‍ഷാവര്‍ഷം തരും സ്‌കൂളുകള്‍ക്ക്. എന്റെ തൊട്ടടുത്തുള്ള നിയോജകമണ്ഡലം കളമശേരി, മുന്‍ വ്യവസായ മന്ത്രി പ്രതിനിധീകരിച്ച സമയത്ത് അനുവദിച്ചത് 800 കോടി.
പിന്നെ സ്ഥലമെടുപ്പിന്റെ കാര്യം പറഞ്ഞല്ലോ. സ്ഥലം എടുക്കുന്നതിന് ഞങ്ങള്‍ എതിരല്ല. നിങ്ങള്‍ വിഴിഞ്ഞത്ത് എടുത്തോ, കൊച്ചിയില്‍ എടുത്തോ, അയ്യമ്പുഴയില്‍ എടുത്തിട്ടില്ല. കോഴിക്കോട് എടുത്തിട്ടില്ല. ആയിരം ഏക്കര്‍ കണ്ണൂരില്‍ എടുത്തു.ആയിരം ഏക്കര്‍ എടുക്കാന്‍ തീരുമാനിച്ചിട്ട് പിന്നെ എന്തിനാണ് 5200 ഏക്കര്‍ ആക്കിയത്. എന്നിട്ട് എന്താണ് ചെയ്തത്. ബാധ്യത മനസിലാക്കണം. പന്തീരായിരം കോടിക്ക് ഏകദേശം നാലായിരം ഏക്കര്‍ ഭൂമി. ആറു കൊല്ലം ഒന്നും നടന്നിട്ടില്ല. ഓരോ വര്‍ഷവും പന്ത്രണ്ട് ശതമാനം പലിശയാണ്. ഏറ്റെടുത്ത സ്ഥലത്ത് ഒന്നും നടത്തിയിട്ടില്ല. ഈ സ്ഥലത്തെ പറ്റി ഹൈക്കോടതി ഒരു കമ്മിറ്റിയെ വച്ച് കണ്ണൂരിലെ സ്ഥലത്തെപ്പറ്റി അന്വേഷിച്ചു. ഒരു മീറ്റര്‍ മുതല്‍ പത്തുമീറ്ററോളം ആഴത്തില്‍ പല സ്ഥലത്തും മൈനിംഗ് നടത്തിയ ഭൂമിയാണെന്നുമാണ് ആ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ക്വാറി ആയിരുന്നു. ബാക്കിയുള്ള സ്ഥലം ക്വാറിയിംഗ് നടത്തിയിട്ട് വേസ്റ്റും ചെളിയും കൊണ്ട് ഫില്‍ ചെയ്തിരിക്കുന്നതാണ്. ഈ സ്ഥലം മോര്‍ട്ട്ഗേജ് ചെയ്യാന്‍ പോയപ്പോള്‍ ഈ സ്ഥലത്തിന് കൊടുത്ത വിലയുടെ അഞ്ചിലൊന്ന് പോലും കൊടുക്കാന്‍ ബാങ്കുകാര്‍ തയ്യാറായില്ല.
കഴിഞ്ഞ ദിവസം കോഴിക്കോട്ട് പോയപ്പോള്‍ പറഞ്ഞു ഗവണ്‍മെന്റ് ഒരു പുതിയ പദ്ധതിക്ക് കൂടി അംഗീകാരം കൊടുത്തിട്ടുണ്ട്. ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ഹോസ്പിറ്റല്‍. 272 കോടി രൂപയാണ്. കിഫ്ബിയില്‍ വന്നതാണ്. മുന്‍ ധനമന്ത്രി അടക്കം ഭയങ്കര ബഹളം. ഞാന്‍ മുന്‍ സര്‍ക്കാരിന്റെ പദ്ധതി തട്ടിയെടുത്തു, അത് പറയാന്‍ പാടില്ല. മുന്‍ മുഖ്യമന്ത്രി കല്ലിട്ടതാണ് കഴിഞ്ഞ ഫെബ്രുവരിയില്‍. ഫെബ്രുവരിയില്‍ കല്ലിട്ട പ്രോജക്ടിന്റെ ടെണ്ടര്‍ വാല്യുവേഷന്‍ കഴിഞ്ഞത് ഏപ്രില്‍ 22ന്. മേയ് രണ്ടാമത്തെ ആഴ്ചയാണ് ടെണ്ടര്‍ പ്രോസസ് പൂര്‍ത്തിയായത്്. ഓഗസ്റ്റ് 13ാം തീയതി, ഈ ഗവണ്‍മെന്റ് വന്നതിന് ശേഷമാണ് കിഫ്ബിയുടെ സാങ്ഷന്‍ കൊടുത്തത്. സെപ്റ്റംബര്‍ 28ാം തീയതിയാണ് വര്‍ക്ക് ഓര്‍ഡര്‍ ഇഷ്യു ചെയ്തത്. എന്നിട്ടാണ് ഫെബ്രുവരിയില്‍ കല്ലിട്ടത്.
കിഫ്ബി മോഡല്‍ വലിയ ബാധ്യതയാണ് വരുത്തി വച്ചിരിക്കുന്നത്. മൂന്ന് വര്‍ഷം തുടര്‍ച്ചയായി പ്ലാന്‍ ഫണ്ട് മുപ്പതിനായിരം കോടിയാണ്. പ്ലാന്‍ ഫണ്ട് ഉയര്‍ത്താന്‍ പറ്റുന്നില്ല. കോവിഡ് കാലത്തൊഴികെ, ഏതെങ്കിലും കാലത്ത് പ്ലാന്‍ ഫണ്ട് ഇങ്ങനെ വെട്ടിക്കുറച്ചിട്ടുണ്ടോ? പട്ടികജാതി പട്ടികവര്‍ഗ ഫണ്ട് വെട്ടിക്കുറച്ചു. പ്ലാന്‍ സൈസ് അന്‍പത് ശതമാനമാണ് വെട്ടിക്കുറയ്ക്കുന്നത്. എന്നിട്ട് മുപ്പതിനായിരം കോടിയാക്കി വയ്ക്കുക. ഇതില്‍ വലിയൊരു പങ്ക് കിഫ്ബിക്കുണ്ട്. കേരളത്തിന്റെ ധനസ്ഥിതിയെ, ഫിനാന്‍ഷ്യല്‍ സ്ട്രക്ചറിനെ കിഫ്ബി തകര്‍ത്തു തരിപ്പണമാക്കി. 5900 കോടി ടെണ്ടറില്ലാതെ ഊരാളുങ്കലിന് കൊടുത്തിട്ടുണ്ട്. പിന്നെ അവരാണ് ഡി.പി. ആര്‍ ഉണ്ടാക്കുന്നത്.
ഖജനാവ് കൊള്ളയടിക്കുന്നതിന് തുല്ല്യമായ ചോര്‍ച്ചയാണ് ഉണ്ടാക്കിയത്. നിങ്ങളും ഞാനും അടയ്ക്കുന്ന നികുതിപ്പണത്തില്‍ നിന്നാണ് ഈ ചോര്‍ച്ച ഉണ്ടായിരക്കുന്നത്. ഖജനാവ് കൊള്ളയടിച്ചിട്ടാണ് കിഫ്ബി തകര്‍ത്തു എന്ന ആരോപണം ഉന്നയിക്കുന്നത്. അതെല്ലാം അന്വേഷിക്കപ്പെടും. ഉത്തരവാദികളായ ആരെയും വെറുതെ വിടില്ല. സമ്പദ്വ്യവസ്ഥ തകര്‍ക്കത്ത പ്രസ്ഥാനമാണ് കിഫ്ബി. എന്നിട്ടാണ് വികസനപ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിച്ചു എന്ന ആരോപണത്തിന് പ്രസക്തിയില്ല. അതു കൊണ്ട് സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യേണ്ട ഒരു കാര്യവുമില്ല.