വാൻകൂവറിൽ ജെനസിസ് ഫാമിലി കോൺഫറൻസ് ഒക്ടോബർ 30 മുതൽ; ഒരുക്കങ്ങൾ പൂർത്തിയായി

Spread the love

വാൻകൂവർ (കാനഡ) : ജെനസിസ് കാനഡ മിനിസ്ട്രീസിന്റെ നേതൃത്വത്തിൽ ഒക്ടോബർ 30 മുതൽ നവംബർ ഒന്നുവരെ നടക്കുന്ന ജെനസിസ് ഫാമിലി കോൺഫറൻസിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ബ്രിട്ടീഷ് കൊളംബിയയിലെ സറേ ഈസ്റ്റ്–ക്ലോവർഡെയ്ൽ ഹോളിഡേ ഇന്നിലാണ് ത്രിദിന സമ്മേളനം.

പാസ്റ്റർമാരായ ജേക്കബ് മാത്യു, ഷിബു തോമസ്, ജെനസിസ് കാനഡ മിനിസ്ട്രീസ് സ്ഥാപകനും പ്രസിഡന്റുമായ ഇവാഞ്ചലിസ്റ്റ് ചാർളി സാം ബാബു എന്നിവർ വിവിധ സെഷനുകളിൽ പ്രസംഗിക്കും.

ക്രിസ്തീയ കുടുംബങ്ങളുടെ ആത്മീയ വളർച്ചയും കുടുംബബന്ധങ്ങളുടെ ദൃഢീകരണവും ലക്ഷ്യമിട്ടുള്ള സമ്മേളനത്തിൽ ആരാധനയ്ക്കും വചനശുശ്രൂഷകൾക്കും ആത്മീയ കൂട്ടായ്മകൾക്കും പ്രാധാന്യം നൽകും.

ഡയറക്ടർമാരായ ഷെറി വർമ്മ, ജെഫിൻ തോമസ്, ലിംസൺ സീമോൻ, അനീഷ് തങ്കച്ചൻ എന്നിവർ സംഘാടനത്തിനു നേതൃത്വം നൽകുന്നു. ഫിന്നി രാജു ഹ്യൂസ്റ്റൺ മീഡിയ കോഓർഡിനേറ്ററാണ്.

രജിസ്ട്രേഷൻ അവസാനിച്ചു. രജിസ്റ്റർ ചെയ്ത എല്ലാവരെയും സമ്മേളനത്തിലേക്കു സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: https://genesiscanada.org

വാർത്ത : ഫിന്നി രാജു, ഹ്യൂസ്റ്റൺ

Leave a Reply

Your email address will not be published. Required fields are marked *