ഡാളസ് സെന്റ് പോൾസ് മാർത്തോമ്മാ പള്ളിയിൽ ലോക സൺഡേ സ്കൂൾ ദിനാചരണം സംഘടിപ്പിച്ചു

Spread the love

ഡാളസ് : മാർത്തോമ്മാ സഭയുടെ ആഭിമുഖ്യത്തിൽ ലോകമെമ്പാടുമുള്ള ഇടവകകളിൽ ആചരിക്കുന്ന ലോക സൺഡേ സ്കൂൾ ദിനത്തിന്റെ ഭാഗമായി ഡാളസ് സെന്റ് പോൾസ് മാർത്തോമ്മാ പള്ളിയിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

 

നോവമ്പര് 1 ഞായറാഴ്ച രാവിലെ സൺഡേ സ്കൂൾ വിദ്യാർത്ഥികൾ അണിനിരന്ന വർണാഭമായ റാലിയോടെയാണ് പരിപാടികൾക്ക് തുടക്കമായത്. ദേവാലയ പരിസരത്തുനിന്ന് ആരംഭിച്ച റാലിയിൽ ഇടവക വികാരി റവ രേജിന് രാജുവിന്റെ നേത്ര്വത്വത്തിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. വിശ്വാസവും ഐക്യവും പ്രകടമാക്കിയ റാലിക്കുശേഷം വിദ്യാർത്ഥികൾ ദേവാലയത്തിലേക്ക് പ്രവേശിച്ചു.

തുടർന്ന് നടന്ന വിശുദ്ധ കുർബാന ശുശ്രൂഷയിൽ സൺഡേ സ്കൂൾ വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു. വിശുദ്ധ കുർബാനയോടനുബന്ധിച്ചുള്ള ഗാനശുശ്രൂഷയ്ക്കും വചന ശുശ്രുഷകും വിദ്യാർത്ഥികൾ നേതൃത്വം നൽകി.

കുട്ടികളിൽ ക്രിസ്തീയ വിശ്വാസവും മൂല്യങ്ങളും വളർത്തുന്നതിനും ദൈവവചനത്തിൽ അധിഷ്ഠിതമായ ജീവിതത്തിന് അവരെ പ്രാപ്തരാക്കുന്നതിനും സൺഡേ സ്കൂൾ നൽകുന്ന സംഭാവനകൾ ഓർമിപ്പിക്കുന്നതായിരുന്നു ദിനാചരണം.

P.P.Cherian BSc, ARRT(R) CT(R)

Freelance Reporter

Leave a Reply

Your email address will not be published. Required fields are marked *