ഹൂസ്റ്റൺ: കൊല്ലം കുണ്ടറ വൈരമൺ ഗാർഡൻസിൽ ജോർജ് മത്തായി വൈരമൺ (ലാലുമോൻ–75) 2026 നവംബർ ഒന്നിന് നിര്യാതനായി. ഹൂസ്റ്റൺ സ്റ്റാഫോർഡ് ബൈബിൾ ചാപ്പൽ അംഗമായിരുന്നു. കുണ്ടറ ബ്രദറൺ അസംബ്ലിയിൽനിന്നുള്ള ഇദ്ദേഹം മുൻ കുവൈറ്റ് പ്രവാസിയാണ്.
ഭാര്യ: ഏലിയാമ്മ ജോർജ് (സൂസൻ), പുനലൂർ ഇളമ്പൽ, നടുക്കുന്ന് വാഴപ്പള്ളിൽ കുടുംബാംഗവും ചെമ്മന്തൂർ ബ്രദറൺ അസംബ്ലിയിൽനിന്നുള്ളയാളുമാണ്.
മക്കൾ: അനി നിഷ ജോർജ്–ബിജു തോമസ് (ബെംഗളൂരു), നിസ്സി ജോർജ് വൈരമൺ–ഡാരിൽ ജോൺ കല്ലൂർ (കാനഡ), അജയ് ജോർജ് വൈരമൺ–ആശ സാബു (ബെംഗളൂരു).
കൊച്ചുമക്കൾ: ജോനാഥൻ, അബിഗെയിൽ, കാലേബ്, ലിയാൻ, ക്രിസ്റ്റീന.
സഹോദരങ്ങൾ: എലിസബത്ത് ജെയിംസ് (ഹൂസ്റ്റൺ), മേരി കോശി (ചേപ്പാട്), സുവിശേഷകൻ സി. എം. ജോൺ (കുണ്ടറ), ഡോ. മാത്യു വൈരമൺ (ഹൂസ്റ്റൺ), ഡോ. ജേക്കബ് സി. എം. (ഹൂസ്റ്റൺ), സി. എം. അലക്സ് (ഹൂസ്റ്റൺ).
സംസ്കാര ശുശ്രൂഷകളുടെ വിശദാംശങ്ങൾ പിന്നീട് അറിയിക്കും.
കൂടുതൽ വിവരങ്ങൾക്ക്: ഡോ. മാത്യു വൈരമൺ: +1-281-857-7538
വാർത്ത: പ്രസാദ് തീയാടിക്കൽ