ടെക്സസ് യു.എസ്. സെനറ്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജെയിംസ് തലാരിക്കോയെ അഭിനന്ദിച്ച് റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കോർണിൻ

Spread the love

ടെക്സസ് : ടെക്സസ് യു.എസ്. സെനറ്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജെയിംസ് തലാരിക്കോയെ അഭിനന്ദിച്ച് റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കോർണിൻ. ജനവിധിയാണെന്നും സ്ഥാനമൊഴിയുന്ന വേളയിൽ ആവശ്യമായ സഹായങ്ങൾ നൽകുമെന്നും അദ്ദേഹം എക്സിൽ (X) കുറിച്ചു. 2002 മുതൽ ടെക്സസിനെ പ്രതിനിധീകരിക്കുന്ന മുതിർന്ന നേതാവാണ് ജോൺ കോർണിൻ.

തലാരിക്കോയുടെ ഈ ചരിത്രവിജയത്തോടെ 1988-ന് ശേഷം ആദ്യമായി ടെക്സസിലെ ഒരു യു.എസ്. സെനറ്റ് സീറ്റ് ഡെമോക്രാറ്റുകൾ സ്വന്തമാക്കി. കൂടാതെ, 1994-ന് ശേഷം സംസ്ഥാനതല തിരഞ്ഞെടുപ്പിൽ വിജയിക്കുന്ന ആദ്യ ഡെമോക്രാറ്റ് കൂടിയാണ് തലാരിക്കോ. റിപ്പബ്ലിക്കൻ പ്രൈമറിയിൽ കോർണിനെതിരെ ട്രംപ് അറ്റോർണി ജനറൽ കെൻ പാക്സ്റ്റണെ പിന്തുണച്ചതാണ് പാർട്ടിയുടെ ഈ അപ്രതീക്ഷിത തോൽവിക്ക് വഴിവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *