ഹർമീത് ധില്ലൻ യു.എസ് സഹമന്ത്രിസഭയിലെ ഡീപാർട്ട്‌മെന്റ് ഓഫ് ജസ്റ്റിസിൽ നിന്ന് രാജിവെച്ചു

Spread the love

വാഷിംഗ്ടൺ, ഡി.സി: യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റിലെ സിവിൽ റൈറ്റ്സ് ഡിവിഷൻ മേധാവി സ്ഥാനത്തുനിന്ന് ഹർമീത് ധില്ലൻ രാജിവെച്ചു. നവംബർ 3-ന് നടന്ന ഇടക്കാല തെരഞ്ഞെടുപ്പിന് പിന്നാലെയാണ് ഇവരുടെ രാജി എന്നതിനാൽ, ധില്ലനോട് രാജിവെക്കാൻ ആവശ്യപ്പെടുകയായിരുന്നുവോ എന്ന തരത്തിൽ ചർച്ചകൾ സജീവമാണ്. എന്നാൽ ഈ തീരുമാനത്തിന് പിന്നിൽ താൻ തന്നെയാണെന്നും, തെരഞ്ഞെടുപ്പിന് മൂന്ന് ആഴ്ച മുമ്പ് നൽകിയ രാജി വൈറ്റ് ഹൗസിന്റെ അഭ്യർത്ഥന മാനിച്ചാണ് ഇപ്പോൾ പ്രഖ്യാപിച്ചതെന്നും ധില്ലൻ വ്യക്തമാക്കി. സ്വകാര്യ ലീഗൽ പ്രാക്ടീസിലേക്ക് മടങ്ങുമെന്നാണ് ധില്ലൻ അറിയിച്ചിട്ടുള്ളത്.

അതേസമയം, ധില്ലന്റെ കാലാവധിയിൽ സിവിൽ റൈറ്റ്സ് ഡിവിഷന്റെ പ്രവർത്തനങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തിയതിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയർന്നുവരുന്നത്. ഒബാമ ഭരണകൂടത്തിൽ ഈ ഡിവിഷന്റെ തലവയായിരുന്ന വനിത ഗുപ്ത അടക്കമുള്ള മുൻ ഉദ്യോഗസ്ഥർ ധില്ലന്റെ നയങ്ങളെ ശക്തമായി എതിർത്തു. ഡിവിഷന്റെ പരമ്പരാഗത ലക്ഷ്യങ്ങളെ തകർക്കുന്ന തരത്തിലായിരുന്നു ധില്ലന്റെ പ്രവർത്തനമെന്ന് മുൻ ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥരുടെ സംഘടനയായ ‘ജസ്റ്റിസ് കണക്ഷൻ’ കുറ്റപ്പെടുത്തി. ധില്ലന്റെ ഭരണകാലത്ത് നിരവധി പരിചയസമ്പന്നരായ അഭിഭാഷകർ രാജിവെച്ചു ഒഴിഞ്ഞതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *