ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ രജിസ്ട്രാർ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കണം. ഒന്നാം ക്ലാസ് അല്ലെങ്കിൽ രണ്ടാം ക്ലാസ് ബിരുദാനന്തര ബിരുദവും കോളേജ്/സർവ്വകലാശാല തലത്തിൽ 10 വർഷത്തെ അധ്യാപന പരിചയവും കോളേജ്/സർവ്വകലാശാലയിൽ ഉത്തരവാദിത്വപ്പെട്ട തസ്തികയിൽ ജീവനക്കാരെ മാനേജ് ചെയ്ത് അഞ്ച് വർഷത്തെ ഭരണനിർവ്വഹണ പരിചയവുമുളളവർക്ക് അപേക്ഷിക്കാം. പ്രായം 2026 ജനുവരി ഒന്നിന് 45 വയസ്സിന് മുകളിൽ. നാല് വർഷത്തേയ്ക്ക് നേരിട്ടുളള നിയമനമായിരിക്കും. സംസ്ഥാന/കേന്ദ്ര സർക്കാർ/മറ്റ് സർവ്വീസുകളിലുളളവർക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നൽകും. നവംബര്‍ 12ന് മുമ്പായി ഓൺലൈനായി അപേക്ഷിക്കണം. ഓൺലൈൻ അപേക്ഷയുടെയും അനുബന്ധ രേഖകളുടെയും അഞ്ച് സെറ്റ് പകർപ്പുകൾ രജിസ്ട്രാർ, ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല, കാലടി – 683574 എന്ന വിലാസത്തിൽ നവംബര്‍ 14ന് വൈകിട്ട് നാലിന് മുമ്പായി ലഭിച്ചിരിക്കണം. കവറിന് മുകളിൽ ‘APPLICATION FOR THE POST OF REGISTRAR, SSUS, KALADY’ എന്ന് എഴുതിയിരിക്കണം. കൂടുതൽ വിവരങ്ങൾക്കും ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും www.ssus.ac.in സന്ദർശിക്കുക.
ജലീഷ് പീറ്റർ
പബ്ലിക് റിലേഷൻസ് ഓഫീസർ
ഫോൺ നം : 9447123075
—