വിലപ്പെട്ട നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ച അംഗങ്ങളെ പ്രത്യേകം അഭിനന്ദിക്കുന്നു. കേന്ദ്രനിയമത്തിന് വിരുദ്ധമായ ഒരു പ്രൊവിഷന്‍ പോലും ഈ നിയമത്തിലില്ല. കേന്ദ്രനിയമവും കേരളം നേരത്തെ പാസാക്കിയ പഴയ നിയമവും തമ്മിലുള്ള പ്രധാന വ്യത്യാസം കേരളം നേരത്തെ പാസാക്കിയ നിയമത്തില്‍ പറയുന്നത് ഒരു കമ്മീഷനെ നിയമിക്കുമെന്നതാണ്. നമ്മുടെ പുതിയ നിയമം പരിചരണവും അവകാശങ്ങള്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ടിട്ടുളളതാണ്. ലോകത്ത് ആദ്യമായാണ് മുതിര്‍ന്ന പൗരന്മാരുടെ അവകാശങ്ങള്‍ക്ക് ഗ്യാരന്റി നല്കുന്ന നിയമം പാസാക്കുന്നത്. ആ ഭാഗ്യം നമ്മുടെ കേരള നിയമസഭയ്ക്കാണ് ഉണ്ടായത്.
അവകാശങ്ങള്‍ക്ക് ഗ്യാരന്റി നല്കുന്ന കാര്യം ഇതിന് മുന്‍പ് പാസാക്കിയ നിയമത്തിലോ ഇല്ല കേന്ദ്ര നിയമത്തിലോ ഇല്ല. കേന്ദ്ര നിയമത്തില്‍ മുതിര്‍ന്ന പൗരന്മാരുടെയും പേരന്റ്സിന്റെയും മെയിന്റനന്‍സും വെല്ഫെയറുമാണ് ഏറ്റവും കൂടുതല്‍ പ്രാധാന്യം. മുതിര്‍ന്ന പൗരന്മാരെ ഉപേക്ഷിക്കുന്നവര്‍ക്കുള്ള ശിക്ഷ സംബന്ധിച്ച് കേന്ദ്ര നിയമത്തിന് അനുകൂലമായി വ്യവസ്ഥ ചെയ്ത ഭേദഗതികള്‍ കൊണ്ടു വന്നിട്ടുണ്ട്. ലിവിംഗ് വില്‍ സംബന്ധിച്ച സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങളും നമ്മള് കൊണ്ടുവന്ന പുതിയ കാര്യങ്ങളും റൂള്‍സ് ഫ്രെയിം ചെയ്യുമ്പോള്‍ വരും എന്ന് പറഞ്ഞിട്ടുണ്ട്. സുപ്രീം കോടതി നിര്‍ദേശങ്ങള്‍ ഒന്നും ലംഘിക്കില്ല.
ഇതൊരു സ്പെഷ്യല്‍ ആക്ട് ആണ്. ഭരണഘടനാപരമായി സ്പെഷ്യല്‍ ആക്ട് നിലനില്ക്കും. കേന്ദ്ര നിയമവുമായി ഒരു പ്രൊവിഷനിലും എതിരായിട്ട് നില്‍ക്കില്ല. പീഡനം എന്ന വാക്ക് ബില്ലില്‍ കൃത്യമായി നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. വിശ്വാസ വഞ്ചനാപരമായ പീഡനം, സാമ്പത്തിക ദുരുപയോഗം, ലൈംഗിക പീഡനം, വാക്കാലുള്ള അധിക്ഷേപം, നിര്‍ബന്ധിതമായ പീഡനം, ശാരീരികവും മാനസികവും വൈകാരികവുമായ മുറിവേല്‍പ്പിക്കല്‍, മുതിര്‍ന്ന പൗരന് അന്തസായി ജീവിക്കാനുളള അടിസ്ഥാന ആവശ്യങ്ങള്‍ അവഗണിക്കല്‍, അവശ്യസാധനങ്ങളും സേവനങ്ങളും നിഷേധിക്കുന്നതും ഉള്‍പ്പെടെ പീഡനം എന്ന വാക്ക് തെറ്റായി വാഖ്യാനിക്കാതിരിക്കാന് കത്യമായി നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. വയോജനങ്ങള്‍ക്കായി ഒരു ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം സര്‍ക്കാര്‍ തീര്‍ച്ചയായും പരിഗണിക്കും.
ഈ നിയമത്തില്‍ വെല്‍ഫെയര്‍ അല്ല പ്രധാനം. വെല്‍ഫെയര്‍ ഒരു ഘടകം മാത്രമാണ്. സില്‍വര്‍ ഇക്കോണമിയാണ് പ്രധാന ലക്ഷ്യം. ഡെമോഗ്രാഫിക് ചെയ്ഞ്ചിന് അനുസരിച്ച് മുതിര്‍ന്ന ആളുകളുടെ എണ്ണം വര്‍ധിക്കുകയാണ്. അവര്‍ക്ക് ചെയ്യാന്‍ പറ്റുന്ന നിരവധി പദ്ധതികളുണ്ട്. അതിന് അവര്‍ക്ക് നേതൃത്വം കൊടുക്കാന്‍ കഴിയും അതിന് അവരെ പ്രാപ്തരാക്കുക എന്നതാണ്. കുടുംബശ്രീയിലെ സ്ത്രീകളെ സ്വയം പര്യാപ്തരാക്കുക എന്നത് ഈ സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമാണ്. അതില്‍ ഈ മുതിര്‍ന്ന പൗരന്മാരുടെ അനുഭവപരിചയം ഉപയോഗപ്പെടുത്തണം. യുവാക്കളുടെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളിലും അവരുടെ എക്സ്പര്ട്ടൈസ്് ഉപയോഗപ്പെടുത്തണം. ഡാറ്റ കളക്ഷന്‍ ആണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. അത് കൃത്യമായി റിവ്യൂ ചെയ്യുന്ന സംവിധാനം ഉണ്ടാകും.
സംസ്ഥാനത്ത് അടുത്ത അധ്യയന വര്‍ഷം മുതല്‍ കെയര്‍ ഗിവിംഗ് കോഴ്സ് ആരംഭിക്കും. ബില്ലില്‍ മുതിര്‍ന്ന പൗരന്മാരുടെ പരിചരണം, അത് നല്കുന്ന ഏജന്‍സികളുടെ കോംപീറ്റന്‍സി. രണ്ടാമത് അവരുടെ അവകാശങ്ങള്‍ക്കുള്ള ഗ്യാരന്റി. സ്വത്ത് തട്ടിയെടുത്തിട്ട് മുതിര്‍ന്നവരെ തള്ളിക്കളയുന്നവര്‍ക്ക് കര്‍ശന ശിക്ഷാനടപടിയാണ് ബില്ലിലുള്ളത്. ഒരു പൊതുസമൂഹത്തിന്റെ ഏറ്റവും വലിയ ഉത്തരവാദിത്വമാണ് മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം. ലോകത്തിന് ഒരു മോഡല്‍ ആയിട്ട് മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം നമുക്ക് ഏറ്റെടുക്കണം. അതിന് ഒരു മാതൃക ബില്‍ ആയിട്ടാണ് ഈ നിയമസഭ മുന്നോട്ടു പോകുന്നത്. ഇവിടെ നല്ല നിര്‍ദേശങ്ങള്‍ വന്നിട്ടുണ്ട്. 1186 എന്ന ഹെല്പ്പ്ലൈന് നമ്മള് ഏര്‍പ്പെടുത്തണമെന്ന് ഭേദഗതികളായി വന്നിട്ടുണ്ട്. കണ്‍സ്ട്രക്റ്റീവ് ആയ അഭിപ്രായങ്ങളെല്ലാം പരമാവധി ബില്ലില്‍ ഇന്‍കോര്‍പ്പറേറ്റ് ചെയ്യുമെന്ന് ഉറപ്പ് പറഞ്ഞിരുന്നതാണ്. ഒരുപാട് ഭേദഗതികള്‍ ഇവിടെ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. നല്ല പരിശോധന നടത്തിയിട്ടുണ്ട്. ഒരു കാലത്തുമില്ലാത്ത തരത്തില്‍ ഈ ഭേഭഗതികളോട് വളരെ പോസിറ്റീവായ റെസ്പോണ്‍സ് ഇരുപക്ഷത്തു നിന്നും ഉണ്ടായിട്ടുണ്ട്. വളരെ സജീവമായി നിയമനിര്‍മ്മാണ വേളയില്‍ പങ്കെടുക്കാന്‍ അംഗങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. അവര്‍ മുന്നോട്ട്് വച്ച നല്ല ആശയങ്ങള്‍ അതിനകത്തുണ്ട്. ഇരുപക്ഷത്ത് നിന്നുമുള്ള ഭേദഗതികള്‍ സ്വീകരിച്ച് ഒരു സമഗ്രമായ നിയമമായിരിക്കും ഇത്. ഈ സഭയിലെ അംഗങ്ങളായ നമുക്ക് എല്ലാവര്ക്കും അഭിമാനിക്കാന്‍ കഴിയുന്ന മാതൃകാ നിയമമായിരിക്കും.