നിയമ നിര്‍മ്മാണം കൊണ്ടു വന്നത് കൊണ്ടു മാത്രമായില്ല. അത് പ്രവൃത്തിപഥത്തില്‍ കൊണ്ടു വരാന്‍ കഴിയുന്ന നല്ല പദ്ധതികള്‍ നമ്മള്‍ ആവിഷ്‌കരിക്കണം – മുഖ്യമന്ത്രി

Spread the love

2026-ലെ കേരളം മുതിര്‍ന്ന പൗരന്‍മാരുടെ (പരിചരണവും അവകാശ സംരക്ഷണവും) ബില്ലിന്റെ മൂന്നാം വായനയില്‍ മുഖ്യമന്ത്രി നടത്തിയ പ്രസംഗം.

 

ജീവിതത്തില്‍ ഒറ്റപ്പെട്ടു പോകാന്‍ സാധ്യതയുണ്ടായിരുന്ന ഒരു പാട് മനുഷ്യരെ ചേര്‍ത്ത് നിര്‍ത്താന്‍ കഴിയുമെന്ന് കരുതുന്ന, അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കഴിയുമെന്ന് കരുതുന്ന ഒരു നിയമം പൈലറ്റ് ചെയ്യാന്‍ കഴിഞ്ഞത്തിന്റെ അഭിമാനബോധത്തിലാണ് ഞാന്‍ നില്‍ക്കുന്നത്. ആഭ്യന്തരമന്ത്രിയും വ്യവസായമന്ത്രിയും പറഞ്ഞത് പോലെ ഇത് ഒരു പൊളിറ്റിക്കല്‍ കമ്മിറ്റ്മെന്റ് കൂടിയാണ്. തിരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ വാഗ്ദാനമാണ്. തിരഞ്ഞെടുപ്പ് വാഗ്ദാനത്തിനപ്പുറത്തേക്ക് കൊണ്ടുപോകാനാണ് ഞങ്ങള്‍ ശ്രമിച്ചത്. ലോകം ശ്രദ്ധിക്കുന്ന ഒരു മോഡല്‍ നമ്മുടെ കേരളത്തില്‍ ക്രിയേറ്റ് ചെയ്യണമെന്നതാണ് നമ്മുടെ സ്വപ്്നം. ആ സ്വപ്്നം യാഥാര്‍ത്ഥ്യമാക്കാനുള്ള വഴികളിലൂടെയാണ് നമ്മളിപ്പോള്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്.

എല്ലാവരും ഒരു സഹകരണ മനോഭാവമാണ് ഇവിടെ സ്വീകരിച്ചത്. ഇത്രയും ഭേദഗതികള്‍ സമീപകാലത്ത് ഉണ്ടായിട്ടില്ല. ശ്രദ്ധിച്ചു വായിച്ചിട്ടാണ് നമ്മുടെ സാമാജികര്‍ ശ്രദ്ധേയമായ ഭേദഗതികള്‍ കൊടുത്തത്. നമ്മള്‍ കൊണ്ടുവന്നതിനേക്കാള്‍ അതിനെ തേച്ചുമിനുക്കി ഏറ്റവും മികവുറ്റതാക്കാന്‍ ഈ സഭയിലെ അംഗങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. ഞാന്‍ സഭാനാഥനായ സ്പീക്കറെയും അംഗങ്ങളെയും പ്രത്യേകമായി അഭിനന്ദിക്കുന്നു.

വലിയ ഗൃഹപാഠം ചെയ്തിട്ടുണ്ട്. നിയമവകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥന്‍മാര്‍ രാവും പകലും ഉറക്കമൊഴിച്ചാണ് ഇത് കുറ്റമറ്റതാക്കാന്‍ ശ്രമിച്ചത്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സീനിയര്‍ സിറ്റിസണ്‍സിലെ ഉദ്യോഗസ്ഥര്‍ എല്ലാവരും ഒരു ടീമായി പ്രവര്‍ത്തിച്ചു. അവരോടൊപ്പം നിയമസഭാ സെക്രട്ടേറിയറ്റിലെ ജീവനക്കാരും പങ്കാളികളായി. ഇത് ഞങ്ങളുടെ കൂടി നിയമമാണ് എന്ന ബോധ്യം അവര്‍ക്കെല്ലാം ഉണ്ടായിരുന്നു. ഞാന്‍ അവരോടെല്ലാം നന്ദി അറിയിക്കുകയാണ്.

നമ്മുടെ ലോകം മാറുകയാണെന്നുളള യാഥാര്‍ത്ഥ്യത്തിന്റെ നമ്മുടെ ആദ്യ തിരിച്ചറിവായാണ് ഞാന്‍ ഈ നിയമത്തെ കാണുന്നത്. ഡെമേഗ്രാഫിക് ചെയ്ഞ്ചസിലൂടെ ലോകത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ ഗൗരവത്തോടെ കാണണം. മന്ത്രിമാര്‍ ഉള്‍പ്പെടയുള്ളവര്‍ സംസാരിച്ചപ്പോള്‍ പറഞ്ഞു ലോകരാഷ്ട്രങ്ങള്‍ക്ക് പോലും ഈ ചെയ്ഞ്ചസ് ഒരു ഭീഷണിയായി മാറുന്ന കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. കുട്ടികളോട് ഞാന്‍ കഴിഞ്ഞ മൂന്ന് നാല് വര്‍ഷമായി സംവദിക്കുമ്പോള്‍ ഒരു പുസ്തകം ക്വോട്ട് ചെയ്യുമായിരുന്നു. യുവാല്‍ നോഹ ഹരാരി എന്ന വലിയ എഴുത്തുകാരന്റെ ഹോമോ ഡ്യൂസ് എന്ന പുസ്തകം. ആദ്യം തമാശയായാണ് പറഞ്ഞിരുന്നതെങ്കിലും അത് വലിയ ഗൗരവമുള്ള കാര്യമായി മാറുകയായിരുന്നു. അദ്ദേഹം ചോദിച്ചു, കഴിഞ്ഞ നൂറ്റാണ്ടില്‍ നിങ്ങളുടെ ആയുര്‍ദൈര്‍ഘ്യം എത്രയായിരുന്നു. അത് മുപ്പത് മുപ്പത്തിയഞ്ച് വയസായിരുന്നു. ഈ നൂറ്റാണ്ടില്‍ അത് 70 നും 80 വയസിനും ഇടയിലാണ്. നേരെ ഇരട്ടിയാകുകയാണ്. മെഡിക്കല്‍ സയന്‍സിന്റെ വളര്‍ച്ചയാണ് നമ്മുടെ ആയുര്‍ദൈര്‍ഘ്യം കഴിഞ്ഞ നൂറ്റാണ്ടിനേക്കാള്‍ നേരെ ഇരട്ടിയാകാന്‍ കാരണം. അദ്ദേഹം പറയുന്നത് അടുത്ത നൂറ്റാണ്ടില്‍ ആയുര്‍ദൈര്‍ഘ്യം 160നും 180നുമിടയിലാകും എന്നാണ്. അതു കൊണ്ടാണ് ഞാന്‍ പറഞ്ഞത് ഇപ്പോള്‍ കിന്റര്‍ ഗാര്‍ട്ടനില്‍ പഠിക്കുന്ന കുട്ടിയുടെ ആയുസ് നൂറ് വയസ് ക്രോസ് ചെയ്യാന്‍ പോകുകയാണ് എന്ന്. We are witnessing a knowledge revolution. ഒരു വൈജ്ഞാനിക വിപ്ലവത്തിന് നമ്മള്‍ സാക്ഷ്യം വഹിക്കുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റിലജന്‍സ് ഉള്‍പ്പടെയുള്ള ഫ്യൂച്ചര്‍ ടെക്നോളജി ഉണ്ടാക്കുന്ന വലിയ മാറ്റങ്ങള്‍ ഹെല്‍ത്ത് കെയറിലാണ്. ഹെല്‍ത്ത് കെയറില്‍ ഡയഗ്നോസിസ് ചെയ്യാന്‍ മരുന്ന് കണ്ടുപിടിക്കാന്‍, ജീവന്‍ നിലനിറുത്താന്‍ വേണ്ടിയിട്ടുള്ള പുതിയ പുതിയ കണ്ടുപിടിത്തങ്ങള്‍ ഉണ്ടാകുകയാണ്. അത് ആയുര്‍ദൈര്‍ഘ്യത്തെ വര്‍ധിപ്പിക്കുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റിലിജന്‍സും നാനോ ടെക്നോളജിയും ചേര്‍ന്നുള്ള കണ്ടുപിടുത്തങ്ങള്‍ നമ്മുടെ വെയ്നിലേക്ക് ഇന്‍ജക്ട് ചെയ്യുകയാണ്. ഹാര്‍ട്ടിലെ ബ്ലോക്ക് മാറ്റും കാന്‍സര്‍ സെല്ലുകള്‍ റിമൂവ് ചെയ്യും.

ആഭ്യന്തരമന്ത്രി ഇവിടെ പറഞ്ഞതു പോലെ ageing process reverse ചെയ്യുകയാണ്. ലോകം മാറുകയാണ്. ആ മാറുന്ന ലോകത്തിനനുസരിച്ചുള്ള തയ്യാറെടുപ്പ് കൂടിയാണ് ഈ നിയമം. ജപ്പാനില്‍ നൂറ് വയസുള്ളവരാണ് കമ്പനികളുടെ തലപ്പത്തിരിക്കുന്നത്. നമുക്കും നമ്മുടെ ആ തലമുറയെ നമ്മുടെ രാജ്യത്തിന് പ്രയോജനപ്പെടുന്ന കണ്‍സ്ട്രക്റ്റീവ് ആക്കി ക്രീയേറ്റീവ് ആക്കി മാറ്റണം. നമുക്ക് ഒരുപാട് പുതിയ പദ്ധതികള്‍, ഒരു പാട് നിര്‍ദേശങ്ങള്‍ വന്നു. നിയമസഭാംഗങ്ങള്‍ക്ക് നല്ല മോഡലുകള്‍ നിങ്ങളുടെ നിയോജകമണ്ഡലത്തില്‍ ചെയ്യാന്‍ കഴിയും. നിങ്ങളുടെ നിയോജകമണ്ഡലത്തില്‍ ഏജ് ഗ്രൂപ്പിലുളള ആളുകളെ സജീവമാക്കാന്‍ കഴിയുന്ന നല്ല പദ്ധതികള്‍ നിങ്ങള്‍ കൊണ്ടുവന്നാല്‍ സ്റ്റേറ്റ് അത് ഏെറ്റടുക്കും.

നിയമ നിര്‍മ്മാണം കൊണ്ടു വന്നത് കൊണ്ടു മാത്രമായില്ല. അത് പ്രവൃത്തിപഥത്തില്‍ കൊണ്ടു വരാന്‍ കഴിയുന്ന നല്ല പദ്ധതികള്‍ നമ്മള്‍ ആവിഷ്‌കരിക്കണം. അവരുടെ സംരക്ഷണം, കെയര്‍ ഉറപ്പാക്കി കൊണ്ട് നമുക്ക് മുന്നോട്ട് പോകണം. 1963 ല്‍ പ്രായമായര്‍ക്ക് പെന്‍ഷന്‍ അനുവദിച്ചത് ആര്‍. ശങ്കറാണ്. 1963 ല്‍ പാസാക്കിയ ആ വലിയ സംരംഭത്തിന്റെ ഒരു വലിയ തുടര്‍ച്ചയായി ഇതിനെ കാണണം. രാജ്യത്തിന്റെ മുന്‍പന്തിയില്‍ നില്‍ക്കുകയാണ് കേരള നിയമസഭ എന്ന് ലോകത്തോട് പറഞ്ഞു കൊണ്ടാണ് നമ്മള്‍ ഈ നിയമം പാസാക്കാന്‍ പോകുന്നത്. ഈ നിയമം പാസാക്കി തരണമെന്ന് അംഗങ്ങളോട് വിനയത്തോടെ അഭ്യര്‍ത്ഥിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *