പ്രവർത്തന വരുമാനത്തിൽ മുന്നേറി ബിപിസിഎൽ; രണ്ടാം പാദത്തിൽ 29.78% വർധന

Spread the love

കൊച്ചി: നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ (FY27 Q2) 1,57,818 കോടി രൂപയുടെ സംയോജിത പ്രവർത്തന വരുമാനം നേടി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ). കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 1,21,605 കോടി രൂപയെ അപേക്ഷിച്ച് സംയോജിത പ്രവർത്തന വരുമാനത്തിൽ 29.78 ശതമാനമാണ് വളർച്ച. കമ്പനിയുടെ തനത് പ്രവർത്തന വരുമാനം 1,21,571 കോടി രൂപയിൽ നിന്ന് 29.78 ശതമാനം വർധിച്ച് 1,57,779 കോടി രൂപയായി. രണ്ടാം പാദത്തിൽ പ്രധാന ഊർജ ബിസിനസുകൾ, അടിസ്ഥാന സൗകര്യ വികസനം, ഉപഭോക്തൃ കേന്ദ്രീകൃത പദ്ധതികൾ എന്നിവയിൽ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചതായി ബി.പി.സി.എൽ അധികൃതർ പറഞ്ഞു. രാമയ്യപട്ടണം തുറമുഖത്തിന് സമീപം റിഫൈനറി കം പെട്രോകെമിക്കൽ കോംപ്ലക്സ് യാഥാർഥ്യമാക്കുന്നതിനായി പ്രത്യേക കമ്പനി രൂപീകരിക്കുന്നതിന് ബോർഡ് അംഗീകാരം നൽകിയതായും അധികൃതർ അറിയിച്ചു. ഈ പാദത്തിൽ 118 ശതമാനം ശേഷി വിനിയോഗത്തോടെ, ബിപിസിഎൽ റിഫൈനറികൾ 10.41 മില്യൺ മെട്രിക് ടൺ എണ്ണ ശുദ്ധീകരിച്ചു. ആഭ്യന്തര വിപണിയിൽ 13.47 ദശലക്ഷം മെട്രിക് ടൺ (എം.എം.ടി) ഇന്ധന വില്പനയും ബിപിസിഎൽ രേഖപ്പെടുത്തി.

image   Sanjay Khanna

Athulya Raj K R

Leave a Reply

Your email address will not be published. Required fields are marked *