
സയ്യിദ് അലി ബാഫഖി തങ്ങൾ
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷനും മർകസുസ്സഖാഫത്തി സുന്നിയ്യ പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങളുടെ വിയോഗത്തിൽ മുഖ്യമന്ത്രി വി.ഡി സതീശൻ അനുശോചിച്ചു.
കേരളത്തിന്റെ മത-സാമൂഹിക-വിദ്യാഭ്യാസ മേഖലകൾക്ക് വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വേർപാട്. മലബാറിലെ മുസ്ലിം സമൂഹത്തിന്റെ സാംസ്കാരിക വിദ്യാഭ്യാസ മുന്നേറ്റങ്ങൾക്ക് ജീവിതം സമർപ്പിച്ച മഹനീയ വ്യക്തിത്വമായിരുന്നു അദ്ദേഹം. എ.പി വിഭാഗം സമസ്തയിലൂടെയും മർകസിലൂടെയും വിവിധ സംഘടനകളിലൂടെയും കേരളത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദ്യാഭ്യാസ മുന്നേറ്റങ്ങൾക്ക് അദ്ദേഹം നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്.
മുസ്ലിംലീഗ് നേതാവായിരുന്ന സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ മരുമകൻ കൂടിയായ സയ്യിദ് അലി ബാഫഖി തങ്ങളുടെ വിയോഗത്തിൽ കുടുംബാംഗങ്ങളുടെയും വിശ്വാസി സമൂഹത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നു.
അദ്ദേഹത്തിന്റെ സേവനങ്ങളും ഓർമകളും ആദരവോടെ സ്മരിക്കപ്പെടും. ആദരാഞ്ജലികൾ.