ജോർജ് മത്തായി വൈരമൺ (ലാലുമോൻ) അന്തരിച്ചു; പൊതുദർശനം നവംബര് 13 ന്, സംസ്കാരം നവംബർ 14 ന്

Spread the love

ഹൂസ്റ്റൺ : കൊല്ലം കുണ്ടറ വൈരമൺ ഗാർഡൻസിൽ പരേതരായ റിട്ട. എം.ഡബ്ല്യു.ഒ, ജി. മത്തായിയുടെയും തങ്കമ്മ മത്തായിയുടെയും മകൻ ജോർജ് മത്തായി വൈരമൺ (ലാലുമോൻ – 75) നവംബർ 1, ഹൂസ്റ്റണിൽ നിര്യാതനായി.

കുവൈത്തിലെ പ്രവാസജീവിതത്തിനുശേഷം കുടുംബസമേതം ഹൂസ്റ്റണിൽ സ്ഥിര താമസമാക്കിയ പരേതൻ സ്റ്റാഫോർഡ് ബൈബിൾ ചാപ്പലിലെ സജീവ അംഗമായിരുന്നു.

ഭാര്യ: ഏലിയാമ്മ ജോർജ് (സൂസൻ), പരേതരായ ഇളമ്പൽ നടുക്കുന്ന് വി.ഇ. തോമസിന്റെയും അന്നമ്മ തോമസിന്റെയും മകൾ.

മക്കൾ: ആനി നിഷ ജോർജ് – ബിജു തോമസ് (ബാംഗ്ലൂർ), നിസി ജോർജ് വൈരമൺ – ഡാരിൽ ജോൺ കല്ലൂർ (കാനഡ), അജയ് ജോർജ് വൈരമൺ – ആശ സാബു (ബാംഗ്ലൂർ).

കൊച്ചുമക്കൾ: ജോനാഥൻ, അബിഗെയിൽ, കാലെബ്, ലിയാൻ, ക്രിസ്റ്റീന.

സഹോദരങ്ങൾ: എലിസബത്ത് ജെയിംസ് (ഹൂസ്റ്റൺ) മേരി കോശി (ചേപ്പാട്) ഇവൻജെലിസ്റ്റ് സി.എം. ജോൺ (കുണ്ടറ) , ഡോ. മാത്യു വൈരമൺ (ഹൂസ്റ്റൺ) ഡോ. ജേക്കബ് സി.എം.(ഹൂസ്റ്റൺ) , സി.എം. അലക്സ്.(ഹൂസ്റ്റൺ)

സംസ്കാര ശുശ്രൂഷകൾ:

പൊതുദർശനം : നവംബർ 13 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ഹൂസ്റ്റണിലെ സോവേഴ്സ് ഹാർവെസ്റ്റ് ചർച്ചിൽ (Sowers Harvest Church,10502 Altonbury Ln, Houston,TX 77031

സംസ്കാര ശുശ്രൂഷകൾ നവംബർ 14 ശനിയാഴ്ച രാവിലെ 10 മണിക്ക് ഐ.പി.സി. ഹെബ്രോൻ ഹൂസ്റ്റണിൽ ( 4660, S.Sam Houston Pkwy, E Houston, TX 77048) നടക്കും.

തുടർന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് പെയർലാൻഡിലുള്ള സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം ആൻഡ് സെമിത്തേരിയിൽ (South Park Funeral Home and Cemetery,1310 N main Street Pearland , TX 77581) സംസ്കാരം നടത്തും.

ശുശ്രൂഷകളുടെ ലൈവ്സ്ട്രീം ലിങ്കുകൾ

𝐆𝐞𝐨𝐫𝐠𝐞 𝐌𝐚𝐭𝐡𝐚𝐢 𝐕𝐚𝐢𝐫𝐚𝐦𝐨𝐧
April 27, 1951 – November 1, 2026

Viewing Service
Friday, Nov 13, 2026 | 7:00 PM CST
Watch Live :https://youtu.be/KUQ-ccK6OS8

Homegoing Service & Interment
Saturday, Nov 14, 2026 | 10:00 AM CST
Watch Live: https://youtu.be/Yq5jnE6ZDwM

 

കൂടുതൽ വിവരങ്ങൾക്ക്

:ഡോ. മാത്യു വൈരമൺ: +1 281 857 7538 (ഹൂസ്റ്റൺ)
അജയ് ജോർജ് വൈരമൺ: +91 8792383780 (ഇന്ത്യ

Leave a Reply

Your email address will not be published. Required fields are marked *