ഫിനിക്സ്: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക സംഘടനയുടെ കേരളത്തിലെ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക സേവന സംഘടനയായ സേവാദര്‍ശന്റെ ”കര്‍മ്മയോഗി പുരസ്‌കാര ജേതാവുമായ ‘പി.ശ്രീകുമാറിനെ (ജന്മഭൂമി) കെ എച്ച് എന്‍ എ അനുമോദിച്ചു.. ശ്രീകുമാര്‍ അമേരിക്കയിലെ പ്രവാസി സമൂഹവുമായി വളരെ അടുത്ത ബന്ധമുള്ള മലയാളി മാധ്യമ പ്രവര്‍ത്തകനാണെന്ന് കെ എച്ച് എന്‍ എ പ്രസിഡന്റ് ഡോ. സതീഷ് അമ്പാടി പറഞ്ഞു.
നിരവധി തവണ അമേരിക്ക സന്ദര്‍ശിച്ചിട്ടുള്ള ശ്രീകുമാര്‍ എഴുതിയ ‘അമേരിക്ക കാഴ്ചക്കപ്പുറം’ എന്ന യാത്രാ വിവരണം ഏറെ ശ്രദ്ധേയമായിരുന്നു. അമേരിക്കയുടെ സാമൂഹ്യ സാംസ്‌ക്കാരിക രാഷ്ട്രീയ ചരിത്രം വിശകലനം ചെയ്യുന്ന ഈ പുസ്തകം പ്രകാശനം ചെയ്തത് കെഎച്ച് എന്‍എ വാഷിംഗ്ടണ്‍ കണ്‍വന്‍ഷന്‍ വേദിയിലായിരുന്നു.ഡോ.സതീഷ് അമ്പാടി പറഞ്ഞു.
‘മാനവ സേവാ മാധവ സേവാ’ എന്ന ആപ്തവാക്യവുമായി പ്രവര്‍ത്തിക്കുന്ന സാമൂഹിക സാംസ്‌കാരിക സംഘടനയായ സേവാദര്‍ശന്‍ വിവിധ മേഖലകളിലെ സമഗ്ര സംഭാവന ചെയ്യുന്ന വ്യക്തിത്വങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് ”കര്‍മ്മയോഗി പുരസ്‌കാരം”. കവി എസ് രമേശന്‍ നായര്‍ക്കായിരുന്നു കഴിഞ്ഞ വര്‍ഷത്തെ പുരസ്‌ക്കാരം.
കോട്ടയം പുതുപ്പള്ളി സ്വദേശിയായ പി ശ്രീകുമാര്‍ മൂന്നു പതിറ്റാണ്ടിലേറെയായി മാധ്യമ പ്രവര്‍ത്തന രംഗത്ത് സജീവമാണ്. നിരവധി ദേശിയ അന്തര്‍ ദേശീയ സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. കേരളം ചര്‍ച്ച ചെയ്ത നിരവധി വാര്‍ത്തകള്‍ പുറത്തു കൊണ്ടു വന്നു
അമേരിക്ക, യു എ ഇ, ആസ്ര്‌ടേലിയ ശ്രീലങ്ക, മലേഷ്യ സിംഗപ്പുര്‍ തുടങ്ങിയ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള ശ്രീകുമാറിന്റെ യാത്രാ വിവരണ ലേഖനങ്ങള്‍ പ്രത്യേക അനുഭവം നല്‍കുന്നവയാണ്. ‘അമേരിക്ക കാഴ്ചയ്ക്കപുറം’ ‘അമേരിക്കയിലും തരംഗമായി മോദി’, ‘മോദിയുടെ മനസ്സിലുള്ളത’. ‘പി ടി ഉഷ മുതല്‍ പി പരമേശ്വരന്‍ വരെ’, ‘പ്രസ് ഗാലറി കണ്ട സഭ’, ‘മോഹന്‍ലാലും കൂട്ടുകാരും’, ‘അയോധ്യ മുതല്‍ രാമോശ്വരം വരെ’ തുടങ്ങി നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്.
ബാലാവകാശം സംബന്ധിച്ച പഠനത്തിന് യുനിസെഫ് ഫെലോഷിപ്പ്, ആധുനിക കേരളത്തിന്റെ സമരചരിത്ര രചനയ്ക്ക് കേരള മീഡിയ അക്കാദമിയുടെ ഫെലോഷിപ്പ് ഉള്‍പ്പെടെ പുരസ്‌ക്കാരങ്ങള്‍ നേടി. ചാനല്‍ ചര്‍ച്ചകളില്‍ ദേശീയ കാഴ്ചപ്പാടോടെ വിഷയങ്ങള്‍ അവതരിപ്പിക്കുന്നതില്‍ മികവ് പുലര്‍ത്തുന്ന സംവാദകനുമാണ് പി ശ്രീകുമാര്‍