700 ക്ലബില്‍ നിന്നും പാറ്റ് റോബര്‍ട്ട്‌സണ്‍ സ്ഥാനമൊഴിയുന്നു

നോര്‍ഫോള്‍ക്ക് (വെര്‍ജീനിയ): അര നൂറ്റാണ്ട്കാലം 700 ക്ലബിന്റെ നെടുനായകത്വം വഹിച്ച പാറ്റ് റോബര്‍ട്ടസണ്‍ (91) സ്ഥാനമൊഴിയുന്നതായി ക്രിസ്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് നെറ്റ്വര്‍ക്ക് CBN) ഒക്ടോബര്‍ 1 ന് ഔദ്യോഗികമായി അറിയിച്ചു.

1961 ഒക്ടോബര്‍ 1 ന് വെര്‍ജീനിയായില്‍ ചെറിയ ടെലിവിഷന്‍ സ്‌റ്റേഷനായി പ്രവര്‍ത്തനമാരംഭിച്ച സി ബി എന്‍ ഇന്ന് ലോകമെങ്ങും മില്യണ്‍ കണക്കിന് പ്രേക്ഷകരുള്ള വലിയൊരു ക്രിസ്റ്റ്യന്‍ ബ്രോഡ്കാസ്റ്റിംഗ് സ്‌റ്റേഷനായി ഉയര്‍ന്നിരിക്കുന്നു.

                   

ബൈബിളില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന പാറ്റ് നിരവധി പ്രവചനങ്ങളും നടത്തിയിരുന്നു. പാറ്റിന്റെ പ്രഭാഷണം കേള്‍ക്കുന്നതിന് ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും ആയിരകണക്കിന് പ്രേക്ഷകരാണ് ടി വിയുടെ മുമ്പില്‍ എത്തുക.

1988ല്‍ പാറ്റ് റോബര്‍ട്ട്‌സന്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കും മത്സരിച്ചിരുന്നു. അമേരിക്കന്‍ ഇവാഞ്ചലിക്കല്‍സിനെ സംഘടിപ്പിച്ചു കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍ ഫോഴ്‌സ് രൂപീകരിക്കുന്നതിനും പാറ്റ് റോബര്‍ട്ട്‌സണ്‍ നേതൃത്വം നല്‍കിയിരുന്നു.

ഔദ്യോഗിക ചുമതലള്‍ ഒഴിഞ്ഞുവെങ്കിലും മാസത്തിലൊരിക്കല്‍ 700 ക്ലബില്‍ പാറ്റ് റോബര്‍ട്ട്‌സണ്‍ പങ്കെടുക്കുമെന്ന് സി ബി എന്‍ അറിയിച്ചു.

സി ബി എനിന്റെ ചീഫ് എക്‌സിക്യൂട്ടീവായിരിക്കുന്ന റോബര്‍ട്ട്‌സണിന്റെ മകന്‍ ഗോര്‍ഡന്‍ തുടര്‍ന്ന് 700 ക്ലമ്പിന്റെ ചുമതല വഹിക്കും. ഇനി പിതാവിന് പകരം മകനായിരിക്കും എല്ലാ ദിവസവും 700ക്ലബില്‍ പ്രത്യക്ഷപ്പെടുക.

 

Leave a Reply

Your email address will not be published. Required fields are marked *