ആറു കുട്ടികള്‍ ഉള്‍പ്പെടെ എട്ടു പേരെ വധിച്ച കേസ്സില്‍ പ്രതിക്ക് പരോളില്ലാതെ ജീവപര്യന്തം ശിക്ഷ

Spread the love

ഹൂസ്റ്റണ്‍ : മുന്‍ കാമുകിയുടെ മക്കളെയും കാമുകിയെയും ഭര്‍ത്താവിനെയും വധിച്ച കേസ്സില്‍ പ്രതിക്ക് പരോളില്ലാതെ ജീവപര്യന്തം ശിക്ഷ വിധിച്ചു .

ഒക്ടോബര്‍ 7 വ്യാഴാഴ്ച ഡേവിഡ് റെ കോന്‍ലിക്കാണ് കോടതി വധശിക്ഷ ഒഴിവാക്കി ജീവപര്യന്തം ശിക്ഷ വിധിച്ചത് . മാനസിക വൈകല്യം ഉള്ളതാണ് പ്രതിയെ വധശിക്ഷ ലഭിക്കുന്നതില്‍ നിന്നും ഒഴിവാക്കിയത് .

വ്യാഴാഴ്ച രാവിലെയാണ് ജൂറി തങ്ങളുടെ വിധി ജഡ്ജിക്ക് കൈമാറിയതെന്ന് ഹാരിസ് കൗണ്ടി ഡിസ്ട്രിക്ട് അറ്റോര്‍ണി ഓഫീസ് അറിയിച്ചു .

2015 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത് . കാമുകിയും ഭര്‍ത്താവും കുട്ടികളും താമസിക്കുന്ന വീട്ടിലേക്ക് കയറി വന്ന പ്രതി ആദ്യം കാമുകിയെയും ഭര്‍ത്താവിനെയും പിന്നീട് ആറു മുതല്‍ പതിമൂന്ന് വയസ്സുവരെയുള്ള ആറു കുട്ടികളെയും അവരുടെ ബെഡില്‍ കിടക്കയോട് ചേര്‍ത്ത് കൈകള്‍ ബന്ധിച്ച് ഓരോരുത്തരുടെ തലയിലേക്ക് വെടിയുതിര്‍ത്ത് കൊലപ്പെടുത്തുകയായിരുന്നു .

സംഭവം അറിഞ്ഞു സ്ഥലത്ത് എത്തിയ പോലീസുമായി പ്രതി ഏറ്റുമുട്ടി ഒടുവില്‍ ഇയാള്‍ കീഴടങ്ങുകയായിരുന്നു . കാപ്പിറ്റല്‍ മര്‍ഡറാണ് പ്രതിക്കെതിരെ ചാര്‍ജ് ചെയ്തിരുന്നത് .

2013 ല്‍ കാമുകിയും ഡേവിഡുമായി കുടുംബ കലഹം ഉണ്ടായതിനെ തുടര്‍ന്ന് ആറു കുട്ടികളെയും സി.പി.എസ്സിന് കൈമാറിയിരുന്നു .

ഡേവിഡ് കോന്‍ലിയുടെ അറ്റോര്‍ണി തന്റെ പ്രതിയെ വിസ്തരിക്കാന്‍ സാധ്യമല്ലാത്തവിധം മാനസിക വൈകല്യമുണ്ടായിരുന്നതായി കോടതിയില്‍ രേഖകള്‍ ഹാജരാക്കിയിരുന്നതാണ് വധശിക്ഷ ഒഴിവാക്കിയത്

Author

Leave a Reply

Your email address will not be published. Required fields are marked *