മഴക്കെടുതി ദുരിതാശ്വാസത്തിന് മന്ത്രിമാര്‍ രംഗത്ത്
കൊല്ലം: മന്ത്രിമാരുടെ മേല്‍നോട്ടത്തില്‍ ജില്ലയിലെ മഴക്കെടുതി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമമായി തുടരുന്നു. ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി എന്നിവര്‍ ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണിന്റെ സാന്നിദ്ധ്യത്തില്‍ കലക്ട്രേറ്റില്‍ പ്രത്യേക യോഗം ചേര്‍ന്ന് സ്ഥിതിഗതി വിലയിരുത്തി.വെളളം കയറി താറുമാറായ റോഡുകള്‍ നന്നാക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി ഉണ്ടാകുമെന്ന് മന്ത്രി കെ. എന്‍. ബാലഗോപാല്‍ അറിയിച്ചു. കടല്‍ത്തീരം കേന്ദ്രീകരിച്ച് സുരക്ഷ, പുരനധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക സംഘത്തെ നിയോഗിച്ചു. കിഴക്കന്‍ മേഖലയിലും മറ്റ് ദുരിതബാധിത പ്രദേശങ്ങളിലും ആവശ്യാനുസരണം ക്യാമ്പുകള്‍ തുറക്കുകയാണ്. തെ•ല അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിന് അനുസൃതമായി സാവധാനത്തിലാണ് ഷട്ടറുകള്‍ തുറക്കുന്നത്. ഇതുവഴി നദീതീരത്തും താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്കം ഉണ്ടാകുന്നത് പരമാവധി നിയന്ത്രിക്കാനായി. അച്ചന്‍കോവിലാറിന്റെ കരയില്‍ ഒറ്റപ്പെട്ട 60 കുടുംബങ്ങള്‍ക്ക് ഭക്ഷണം എത്തിച്ചു. ഇവരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് സംവിധാനം ഒരുക്കി.വിവിധ മേഖലകളിലായി ഇടയ്ക്ക് മുറിഞ്ഞ വൈദ്യുതിബന്ധം തിരികെ നല്‍കുകയാണ്. മേഖലയുമായി ബന്ധപ്പെട്ട് ഒറ്റ ദിവസം ലഭിച്ച 1600 ലേറെ പരാതികളില്‍ 90 ശതമാനവും പരിഹരിച്ചു. ആയൂര്‍-അഞ്ചല്‍ റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ചെങ്കോട്ട-കൊല്ലം ഹൈവേയില്‍ മണ്ണിടിച്ചില്‍ സാധ്യത മുന്നില്‍ക്കണ്ട് മുന്‍കരുതലെടുത്തു. നിലവിലെ സ്ഥിതി ആശ്വാസകരമാണെന്നും മഴ തുടരുമെന്ന പ്രവചനം മുന്‍നിറുത്തി ദീര്‍ഘ-ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തിന് രണ്ടു ദിവസത്തേക്ക് നിരോധനം ഏര്‍പ്പെടുത്തി. സ്ഥിതി മെച്ചപ്പെടുന്നതിന് അനുസൃതമായി വീണ്ടും അനുമതി നല്‍കും. മഴക്കെടുതിയില്‍ കേടുപാട് വന്ന വീടുകളുടെ വിവരം ശേഖരിച്ച് നഷ്ടപരിഹാരം നല്‍കും. വെള്ളക്കെട്ട് സ്ഥിരമാകുന്ന മേഖലകളില്‍ സംരക്ഷണഭിത്തി നിര്‍മിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.ജനങ്ങളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കിയുള്ള ദുരിതാശ്വാസ പ്രവര്‍ത്തനമാണ് ജില്ലയൊട്ടാകെ നടപ്പിലാക്കുന്നതെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. വെള്ളക്കെട്ട് പ്രദേശങ്ങളില്‍ നിന്ന് പരമാവധി പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
മഴക്കെടുതി ദുരിതാശ്വാസത്തിന് മന്ത്രിമാര്‍ രംഗത്ത്
കൊല്ലം: മന്ത്രിമാരുടെ മേല്‍നോട്ടത്തില്‍ ജില്ലയിലെ മഴക്കെടുതി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമമായി തുടരുന്നു. ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി എന്നിവര്‍ ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണിന്റെ സാന്നിദ്ധ്യത്തില്‍ കലക്ട്രേറ്റില്‍ പ്രത്യേക യോഗം ചേര്‍ന്ന് സ്ഥിതിഗതി വിലയിരുത്തി.വെളളം കയറി താറുമാറായ റോഡുകള്‍ നന്നാക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി ഉണ്ടാകുമെന്ന് മന്ത്രി കെ. എന്‍. ബാലഗോപാല്‍ അറിയിച്ചു. കടല്‍ത്തീരം കേന്ദ്രീകരിച്ച് സുരക്ഷ, പുരനധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക സംഘത്തെ നിയോഗിച്ചു. കിഴക്കന്‍ മേഖലയിലും മറ്റ് ദുരിതബാധിത പ്രദേശങ്ങളിലും ആവശ്യാനുസരണം ക്യാമ്പുകള്‍ തുറക്കുകയാണ്. തെ•ല അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിന് അനുസൃതമായി സാവധാനത്തിലാണ് ഷട്ടറുകള്‍ തുറക്കുന്നത്. ഇതുവഴി നദീതീരത്തും താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്കം ഉണ്ടാകുന്നത് പരമാവധി നിയന്ത്രിക്കാനായി. അച്ചന്‍കോവിലാറിന്റെ കരയില്‍ ഒറ്റപ്പെട്ട 60 കുടുംബങ്ങള്‍ക്ക് ഭക്ഷണം എത്തിച്ചു. ഇവരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് സംവിധാനം ഒരുക്കി.വിവിധ മേഖലകളിലായി ഇടയ്ക്ക് മുറിഞ്ഞ വൈദ്യുതിബന്ധം തിരികെ നല്‍കുകയാണ്.
മേഖലയുമായി ബന്ധപ്പെട്ട് ഒറ്റ ദിവസം ലഭിച്ച 1600 ലേറെ പരാതികളില്‍ 90 ശതമാനവും പരിഹരിച്ചു. ആയൂര്‍-അഞ്ചല്‍ റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ചെങ്കോട്ട-കൊല്ലം ഹൈവേയില്‍ മണ്ണിടിച്ചില്‍ സാധ്യത മുന്നില്‍ക്കണ്ട് മുന്‍കരുതലെടുത്തു. നിലവിലെ സ്ഥിതി ആശ്വാസകരമാണെന്നും മഴ തുടരുമെന്ന പ്രവചനം മുന്‍നിറുത്തി ദീര്‍ഘ-ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തിന് രണ്ടു ദിവസത്തേക്ക് നിരോധനം ഏര്‍പ്പെടുത്തി. സ്ഥിതി മെച്ചപ്പെടുന്നതിന് അനുസൃതമായി വീണ്ടും അനുമതി നല്‍കും. മഴക്കെടുതിയില്‍ കേടുപാട് വന്ന വീടുകളുടെ വിവരം ശേഖരിച്ച് നഷ്ടപരിഹാരം നല്‍കും. വെള്ളക്കെട്ട് സ്ഥിരമാകുന്ന മേഖലകളില്‍ സംരക്ഷണഭിത്തി നിര്‍മിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.ജനങ്ങളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കിയുള്ള ദുരിതാശ്വാസ പ്രവര്‍ത്തനമാണ് ജില്ലയൊട്ടാകെ നടപ്പിലാക്കുന്നതെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. വെള്ളക്കെട്ട് പ്രദേശങ്ങളില്‍ നിന്ന് പരമാവധി പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.