വെബിനാര്‍ സംഘടിപ്പിച്ചു

Spread the love

 

തിരുവനന്തപുരം: കുട്ടികളുടെ പഠനആവശ്യങ്ങൾക്ക് സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തേണ്ട ആവശ്യകതയെ അടിസ്ഥാനമാക്കി ടെക്നോപാര്‍ക്ക് ജീവനക്കാർക്കായി സൗജന്യ വെബിനാര്‍ സംഘടിപ്പിച്ചു. എസ്ബിഐ ലൈഫ് സീനിയർ ബ്രാഞ്ച് മാനേജർ ദിലീപ് ഡി വെബിനാറിന് നേതൃത്വം നൽകി.

കുട്ടികളുടെ ഉന്നത വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി രക്ഷിതാക്കളില്‍ സാമ്പത്തിക അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച വെബിനാറിൽ സാമ്പത്തിക ഭദ്രത ഉറപ്പുനൽകുന്ന വിവിധ നിക്ഷേപങ്ങളെപ്പറ്റിയും പദ്ധതികളെപ്പറ്റിയും ചര്‍ച്ചചെയ്തു.

റിപ്പോർട്ട്  :  ASHA MAHADEVAN (Account Executive)

Leave a Reply

Your email address will not be published. Required fields are marked *