പാലക്കാട്: സാമൂഹിക സുരക്ഷാ മിഷന്റെ താലോലം ചികിത്സാ പദ്ധതി പ്രകാരം 18 വയസ്സിന് താഴെയുള്ള വിവിധ രോഗങ്ങള്‍ ബാധിച്ച കുട്ടികളുടെ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും.
രോഗങ്ങള്‍ ഇപ്രകാരം
*ഹൃദയ സംബന്ധമായ രോഗങ്ങള്‍*നാഡീരോഗങ്ങള്‍*
സെറിബ്രല്‍ പാള്‍സി*ഓട്ടിസം*അസ്ഥി വൈകല്യങ്ങള്‍*എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ രോഗങ്ങള്‍*ഡയാലിസിസ്, ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ളവയുടെ ചെലവുകള്വിദഗ്ദ്ധ ചികിത്സ ആവശ്യമുള്ളവരുടെ ചെലവ് വഹിക്കുന്നതിന് പരിധി
ഏര്‍പ്പെടുത്തിയിട്ടില്ല. എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ലാതെ സഹായം ലഭിക്കും.
സുരക്ഷാ കൗണ്‍സിലര്‍മാര്‍ കുട്ടികളെ കണ്ടെത്തും
പദ്ധതിക്കായി പ്രത്യേക അപേക്ഷ നല്‍കേണ്ടതില്ല. പദ്ധതി നടപ്പിലാക്കുന്ന ആശുപത്രിയില്‍ നിയോഗിച്ച സുരക്ഷാമിഷന് കൗണ്‍സിലര്‍മാര്‍ സാമ്പത്തിക, സാമൂഹിക വിശകലനം നടത്തി കണ്ടെത്തുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് ആനുകൂല്യം ലഭിക്കുക.
തൃശൂര്‍, കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജുകളില്‍ ഉള്‍പ്പെടെ ആനുകൂല്യം
തൃശൂര്‍, കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 18 ആശുപത്രികളില്‍ സേവനം ലഭ്യമാണ്.
*സുരക്ഷാ മിഷന് കൗണ്‍സിലര്‍-ഗവ. മെഡിക്കല്‍ കോളെജ്, തൃശൂര്‍ – 9645205427
*സുരക്ഷാ മിഷന് കൗണ്‍സിലര്‍-ഗവ. മെഡിക്കല്‍ കോളെജ്, കോഴിക്കോട് -964520549