ഹൈസ്‌കൂള്‍ കെമിസ്ട്രി ലാബില്‍ നിന്നും പൊള്ളലേറ്റ വിദ്യാര്‍ത്ഥിക്ക് 29 മില്യണ്‍ നഷ്ടപരിഹാരം

Spread the love

ന്യുയോര്‍ക്ക് : സ്‌കൂള്‍ കെമിസ്ട്രി ലാബില്‍ പരീക്ഷണം നടത്തുന്നതിനിടയില്‍ പൊള്ളലേറ്റ വിദ്യാര്‍ത്ഥിക്ക് 29 മില്യണ്‍ നഷ്ടപരിഹാരം നല്‍കുന്നതിന് നവം:18 വ്യാഴാഴ്ച അപ്പീല്‍ കോര്‍ട്ട് വിധിച്ചു . ഇത്തരം കേസില്‍ ന്യുയോര്‍ക്കില്‍ ആദ്യമായാണ് 29 മില്യണ്‍ നഷ്ടപരിഹാരം വിധിക്കുന്നത് .

2014 ല്‍ ബേക്കണ്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി അലോന്‍സോ യേനസിനാണ് ക്ലാസില്‍ ‘റെയിന്‍ബോ’ പരീക്ഷണം നടത്തുന്നതിനിടയില്‍ പൊള്ളലേറ്റത് . 16 വയസ്സ് പ്രായമുണ്ടായിരുന്ന അലോന്‍സോയുടെ ശരീരത്തില്‍ 30 ശതമാനമാണ് പൊള്ളലേറ്റത് .

പെട്ടെന്ന് തീ പിടിക്കുന്ന മെത്തനോളാണ് വിവിധ കെമിക്കല്‍സിനെ റെയിന്‍ബോ കളറില്‍ പ്രദര്‍ശിപ്പിക്കുന്നതിന് ഉപയോഗിച്ചത് .

Picture2

തീപൊള്ളലേറ്റ വിദ്യാര്‍ത്ഥി സിറ്റി എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിനെയും , സ്‌കൂള്‍ അധ്യാപിക അന്നാ പൂളിനെയുമാണ് നഷ്ടപരിഹാരകേസില്‍ പ്രതി ചേര്‍ത്തത് .

അറുപതു മില്യണ്‍ ഡോളറാണ് നഷ്ടപരിഹാരം നല്‍കാന്‍ ജൂറി വിധിച്ചതെങ്കിലും അപ്പീല്‍സ് കോര്‍ട്ട് തുക 29 മില്യണാക്കി കുറയ്ക്കുകയായിരുന്നു .

അലോന്‍സോ അനുഭവിച്ച വേദനക്ക് നഷ്ടപരിഹാരമായി 12 മില്യനും , ഭാവി ജീവിതം സുഗമമായി നയിക്കുന്നതിന് 17 മില്യണ്‍ ഡോളറുമാണ് കോടതി വിധിച്ചിരിക്കുന്നത് .

Picture3

സ്‌കൂള്‍ ലാബില്‍ പരീക്ഷണങ്ങള്‍ നടത്തുമ്പോള്‍ പാലിക്കപ്പെടേണ്ട നിയമങ്ങള്‍ സംരക്ഷിക്കുവാന്‍ കഴിഞ്ഞില്ല എന്നാണ് കോടതി ചൂണ്ടിക്കാട്ടിയത് . ഇത്തരം പരീക്ഷണങ്ങള്‍ സിറ്റി സ്‌കൂളുകളില്‍ നിരോധിച്ചു കൊണ്ട് ലോ ഡിപ്പാര്‍ട്ട്‌മെന്റ് ഉത്തരവിറക്കിയിട്ടുണ്ട് .

Author

Leave a Reply

Your email address will not be published. Required fields are marked *