തിരുവനന്തപുരം: രാഷ്ട്രീയ-മത-സാംസ്കാരിക-സാമുദായിക-സാമൂഹിക സംഘടനകള്‍ പൊതുസ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന കൊടിമരങ്ങളും സ്തൂപങ്ങളും പ്രതിമകളും സ്വന്തം ചെലവില്‍, നവംബര്‍ 22നകം നീക്കം ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത്ഖോസ.
അല്ലാത്തപക്ഷം ഇനിയൊരറിയിപ്പ് കൂടാതെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ അവ നീക്കം ചെയ്യുമെന്നും ചെലവാകുന്ന തുക ബന്ധപ്പെട്ട കക്ഷികളില്‍ നിന്നും ഈടാക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. നവംബര്‍ 25നകം സംസ്ഥാനത്താകമാനം പൊതുസ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന കൊടിമരങ്ങളുള്പ്പെടെയുള്ളവ നീക്കം ചെയ്യണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.