മത്സ്യത്തൊഴിലാളി- അനുബന്ധ തൊഴിലാളി കുടുംബങ്ങള്‍ക്ക് ധനസഹായം

Spread the love

തിരുവനന്തപുരം: കടലില്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തിയതു മൂലം തൊഴില്‍ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി – അനുബന്ധ തൊഴിലാളി കുടുംബങ്ങള്‍ക്ക് ധനസഹായം അനുവദിക്കാന്‍ തീരുമാനിച്ചു. 2021 ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളില്‍ കനത്ത മഴയെത്തുടര്‍ന്ന് 26 ദിവസം തൊഴില്‍ നഷ്ടമായിരുന്നു. ഇത് കണക്കിലെടുത്ത് 1,59,481 കുടുംബങ്ങള്‍ക്ക്, കുടുംബമൊന്നിന് 3,000 രൂപ വീതം ധനസഹായം അനുവദിക്കും. നിലവില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 47.84

കോടി രൂപ അനുവദിക്കാനാണ് തീരുമാനിച്ചത്.കെ-ഡിസ്‌ക് പദ്ധതിക്ക് തത്വത്തില്‍ അംഗീകാരംഅഭ്യസ്തവിദ്യരായ തൊഴിലില്ലാത്തവര്‍ക്ക് തൊഴിലവസരം ലഭ്യമാക്കുന്നതിന് കെ-ഡിസ്‌കിനു കീഴിലുള്ള കേരള നോളജ് ഇക്കോണമി മിഷന്‍ നടപ്പാക്കുന്ന പദ്ധതിരേഖ തത്വത്തില്‍ അംഗീകരിക്കാന്‍ തീരുമാനിച്ചു. 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ് പദ്ധതി. വിശദ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുകയും നടപടിക്രമങ്ങള്‍ പാലിച്ച് സര്‍ക്കാരിന്റെ അംഗീകാരം നേടുകയും ചെയ്യണം. ബജറ്റ് തുകയ്ക്ക് പുറമെയുള്ള ധനകാര്യ വിഹിതം കണ്ടെത്തുന്നതിന് ലോക ബാങ്ക്, ഏഷ്യന്‍ ഡവലപ്പ്‌മെന്റ് ബാങ്ക്, ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ എന്നിവരുമായി ധനസമാഹരണ മാര്‍ഗ്ഗങ്ങള്‍ ആരായാനും ധനകാര്യവകുപ്പിന്റെ അംഗീകാരത്തോടെയും കേന്ദ്ര ധനകാര്യവകുപ്പിന്റെ അനുമതിയോടെയും പ്രാഥമിക കൂടിയാലോചന ആരംഭിക്കാനുമുള്ള കെ-ഡിസ്‌കിന്റെ അഭ്യര്‍ത്ഥന അംഗീകരിക്കാനും തീരുമാനിച്ചു.കാലാവധി നീട്ടി31.01.2022 ന് വിരമിക്കുന്ന സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിന്റെ സേവന കാലാവധി അദ്ദേഹം ചുമതലയേറ്റ 01.07.2021 മുതല്‍ രണ്ടു വര്‍ഷത്തേക്ക് നീട്ടിനല്‍കാന്‍ തീരുമാനിച്ചു.തസ്തിക സൃഷ്ടിച്ചുകൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാലയുടെ കീഴിലുള്ള ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്‌സ് സ്റ്റഡീസില്‍ ഡയറക്ടര്‍, പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ എന്നിവയുടെ ഓരോ തസ്തിക വീതം സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *