തിരു:കർണ്ണാടകയിലെ ബലഗാവിയിൽ ഞായറാഴ്ച പ്രാത്ഥന നടത്തുകയായിരുന്ന ക്രിസ്ത്യൻ ദളിത് വിഭാഗത്തിനെതിരെ നടന്ന സംഘ്പരിവാർ ആക്രമണത്തെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ശക്തമായി അപലപിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനിടെ പന്ത്രണ്ട് തവണയാണു കർണ്ണാടകത്തിലെ വിവിധ സ്ഥലങ്ങളിൽ ഇത്തരത്തിൽ ആക്രമണം അഴിച്ച് വിട്ടത് ഇവരെ നിയന്ത്രിക്കുന്ന കാര്യത്തിൽ സംഘ് പരിവാർ നേതൃത്വം നൽകുന്ന ബിജെപി സർക്കാർ ഒരു ചെറുവിരൽ പോലും അനക്കുന്നില്ലെന്നു രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഇന്നലെ നടന്ന ആക്രമത്തിൽ മലയാളികളായ വിശ്വാസികൾക്കാണു കൂടുതൽ പരിക്കേറ്റത് കുറ്റക്കാരായവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണം. രാജ്യത്ത് ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ സംഘ് പരിവാർ ബോധപൂർവ്വം അക്രമണങ്ങൾ അഴിച്ച് വിടുമ്പോൾ മോദി സർക്കാരും ബി ജെ പി നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാകളും കയ്യും കെട്ടി നോക്കി നിൽക്കുകയാണെന്നു രമേശ് ചെന്നിത്തല പറഞ്ഞു