തൃശ്ശൂർ: മണപ്പുറം ഫൗണ്ടേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന മണപ്പുറം യോഗ സെന്റർ അത്യാധുനിക സൗകര്യങ്ങളോടു കൂടി പ്രവർത്തനമാരംഭിച്ചു. തൃശ്ശൂർ എംജി റോഡ് ബ്രഹ്മസ്വം മഠം ശ്രീ ശങ്കര കോംപ്ലക്സ് രണ്ടാം നിലയിൽ പ്രവർത്തനമാരംഭിച്ച യോഗ സെന്ററിന്റെ ഉദ്ഘാടന കർമം കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി പരംപൂജ്യ ചിദാനന്ദപുരി സ്വാമിജി നിർവഹിച്ചു. മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി വിപി നന്ദകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മായോഗ ഡയറക്ടർ പ്രമോദ് കൃഷ്‌ണ ആമുഖവും, മണപ്പുറം ഫൗണ്ടേഷൻ സിഇഒ ജോർജ് ഡി ദാസ് സ്വാഗതവും പറഞ്ഞു.
നിരന്തരസാധന ചെയ്യുവാനുള്ള യോഗ പരിശീലന ഹാൾ, മെഡിറ്റേഷൻ ഹാൾ, ലൈബ്രറി, റീഡിങ് റൂം, യോഗിക് കൗൺസിലിംഗ് റൂം,യോഗ സെമിനാറുകൾ-യോഗ ക്ലാസ്സുകൾ ഓൺലൈനായും ഓഫ്‌ലൈനായും നടത്തുവാനുള്ള സൗകര്യങ്ങൾ, എന്നിവ യോഗ സെന്ററിൽ ഒരുക്കിയിട്ടുണ്ട്.
സ്ത്രീകൾക്ക് മാത്രമായുള്ള ക്ലാസുകൾ, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള പ്രത്യേക ക്ലാസുകൾ എന്നിവയ്ക്കു പുറമേ പ്രഗത്ഭആചാര്യൻമാർ നയിക്കുന്ന യോഗ സർട്ടിഫിക്കറ്റ് കോഴ്സുകളും സെന്ററിൽ ലഭ്യമാണ് .
എല്ലാ ശനിയാഴ്ചയും നടക്കുന്ന യോഗ ആചാര്യ കോഴ്സിനും, യോഗ ടിടിസി കോഴ്സ്സിനും ആചാര്യൻ എം സുരേന്ദ്രനാഥ് ജി നേതൃത്വം വഹിക്കും.
തൃശ്ശൂർ സെന്റർ ഇൻചാർജ് ലീഷ്മ തിലകൻ, സ്വാമി തേജസ്വരൂപനന്ദ സരസ്വതി, ആചാര്യൻ സുരേന്ദ്രനാഥ്ജി, ബ്രഹ്മാകുമാരി കൗസല്യ, പ്രശാന്ത് കെ. വി, ദാമോദരൻ കെ,എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഫോട്ടോ : അത്യാധുനിക സൗകര്യങ്ങളോടു കൂടിയ മണപ്പുറം യോഗ സെന്ററിന്റെ ഉദ്ഘാടന കർമം കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി പരംപൂജ്യ ചിദാനന്ദപുരി സ്വാമിജി നിർവഹിക്കുന്നു. മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി വിപി നന്ദകുമാർ സമീപം.