ഫിഷറീസ് വകുപ്പിന്റെ രജിസ്ട്രേഷന്‍ ഇല്ലാതെ അനധികൃതമായി മത്സ്യ ഇനങ്ങള്‍ ഫാമില്‍ വളര്‍ത്തി വില്‍പന നടത്തിയതിന് എതിരെ 2014-ലെ കേരള മത്സ്യവിത്ത് നിയമം പ്രകാരമുളള നിയമനടപടികള്‍ സ്വീകരിക്കുമെന്ന് സീഡ് ഇന്‍സ്പെക്ടര്‍ അറിയിച്ചു. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ മത്സ്യവിത്ത് ഫാമുകളും ഹാച്ചറികളും കേരള മത്സ്യവിത്ത് നിയമം 2014 പ്രകാരം ഫിഷറീസ് വകുപ്പിന് കീഴില്‍ രജിസ്റ്റര്‍ ചെയ്ത് ലൈസന്‍സ് എടുക്കണമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു.