ന്യൂജേഴ്സി : ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്ക (ഫോമാ) 2022-2024 കാലഘട്ടത്തിലെ എക്‌സിക്യുട്ടീവ് കമ്മറ്റിയിലേക്ക് മിഡ് അറ്റ്‌ലാന്റിക് റീജിയണില്‍ നിന്നും ജോയിന്റ് സെക്രട്ടറിയായി മത്സരിക്കുന്ന ഡോക്ടര്‍ ജെയ്മോള്‍ ശ്രീധറിനും ജോയിന്റ് ട്രെഷറര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന ജെയിംസ് ജോര്‍ജിനും റീജിണല്‍ കമ്മിറ്റിയുടെയും റീജിയനു കീഴിലുള്ള എല്ലാ അസ്സോസിയേഷനുകളുടെയും സമ്പൂര്‍ണ പിന്തുണ, റീജിയണല്‍ വൈസ് പ്രസിഡന്റ് ബൈജു വര്‍ഗീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ജെയ്മോള്‍ ശ്രീധറിനും ജെയിംസ് ജോര്‍ജിനും റീജിണല്‍ നേതാക്കള്‍ സമ്പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചത്,
റീജിണല്‍ മീറ്റിങ്ങില്‍ നാഷണല്‍ കമ്മിറ്റീ അംഗങ്ങളായ മനോജ് വര്‍ഗീസ്, അനു സക്കറിയ, കുരുവിള ജെയിംസ് കൂടാതെ അസോസിയേഷന്‍ ഭാരവാഹികളായ ജോസഫ് ഇടിക്കുള ( പ്രസിഡന്റ്, കേരള അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്സി – കാന്‍ജ്) , ജോണ്‍ ജോര്‍ജ് (കാന്‍ജ് മുന്‍ പ്രസിഡന്റ്), തോമസ് ചാണ്ടി ( പ്രസിഡന്റ്, മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലാഡല്‍ഫിയ മാപ്), മാപ് മുന്‍ പ്രസിഡന്റ് ശാലു പുന്നൂസ്, ജിയോ ജോസ്ഫ് ( പ്രസിഡന്റ്, കേരളം സമാജം ഓഫ് ന്യൂ ജേഴ്സി – ഗടചഖ & വൈസ് ചെയര്‍മാന്‍, മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ ), ജോജോ കോട്ടൂര്‍ (പ്രസിഡന്റ്, കേരള ആര്‍ട്‌സ് ആന്‍ഡ് ലിറ്റററി അസോസിയേഷന്‍ ഓഫ് അമേരിക്ക – കല ), രാജു എം വര്‍ഗീസ് (പ്രസിഡന്റ് , സൗത്ത് ജേഴ്സി മലയാളീ അസോസിയേഷന്‍ & ഫോമാ കംപ്ലയന്‍സ് കമ്മിറ്റീ ചെയര്‍മാന്‍ ), ബിജു ദാസ് ( പ്രസിഡന്റ്, ഡെലവെയര്‍ മലയാളീ അസോസിയേഷന്‍ ) അജിത് ചാണ്ടി (മുന്‍ പ്രസിഡന്റ് ) എന്നിവര്‍ പിന്തുണ അറിയിച്ചു സംസാരിച്ചു.
റീജിണല്‍ കമ്മിറ്റി ട്രെഷറര്‍ സ്റ്റാന്‍ലി ജോണ്‍, ജോയിന്റ് സെക്രട്ടറി പദ്മരാജ് നായര്‍, റീജിണല്‍ പി ആര്‍ ഒ രാജു ശങ്കരത്തില്‍, യൂത്ത് ഫെസ്റ്റിവല്‍ ചെയര്‍മാന്‍ ഹരികുമാര്‍ രാജന്‍, വിമന്‍സ് ഫോറം ചെയര്‍ ദീപ്തി നായര്‍, സെക്രട്ടറി സിമി സൈമണ്‍ , മാലിനി നായര്‍, അബിദാ ജോസ്, ചാരിറ്റി ചെയര്‍മാന്‍ ലിജോ ജോര്‍ജ് , കള്‍ച്ചറല്‍ ചെയര്‍ ശ്രീദേവി അജിത് കുമാര്‍ , കല ജനറല്‍ സെക്രട്ടറി റോഷിന്‍ പ്ലാമൂട്ടില്‍ എന്നിവരും മുന്‍ പ്രസിഡന്റ് ജോര്‍ജ് മാത്യു,ഫോമാ മുന്‍ ജനറല്‍ സെക്രട്ടറിയും ആര്‍ വി പി യുമായിരുന്ന ജിബി തോമസ് മോളൊപ്പറമ്പില്‍, ഫോമാ ജുഡീഷ്യല്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ യോഹന്നാന്‍ ശങ്കരത്തില്‍, മുന്‍ ജുഡീഷ്യല്‍ ചെയര്‍മാന്‍ പോള്‍ സി മത്തായി, മുന്‍ ആര്‍ വി പിമാരായ സാബു സ്‌കറിയ, ബോബി തോമസ് , മുന്‍ നാഷണല്‍ കമ്മിറ്റീ മെമ്പര്‍ സക്കറിയ പെരിയപ്പുറം, സിറിയക് കുര്യന്‍, സണ്ണി എബ്രഹാം എന്നിവരും സ്ഥാനാര്‍ത്ഥികള്‍ക്ക് എല്ലാ പിന്തുണയും ആശംസകളും അറിയിച്ചു. ജെയ്മോള്‍ ശ്രീധര്‍, ജെയിംസ് ജോര്‍ജ് എന്നിവരുടെ സംഘടനാ പ്രവര്‍ത്തനരംഗത്തുള്ള പരിചയ സമ്പത്ത് ഫോമയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ മുതല്‍കൂട്ടായിരിക്കുമെന്ന് റീജിണല്‍ വൈസ് പ്രസിഡന്റ് ബൈജു വര്‍ഗീസ് അഭിപ്രായപ്പെട്ടു.
രണ്ടു തവണ കലയുടെ പ്രസിഡന്റ് സ്ഥാനം അലങ്കരിച്ചിട്ടുള്ള ജെയ്മോള്‍ നിലവില്‍ മിഡ് അറ്റ്‌ലാന്റിക് റീജിയണ്‍ ജനറല്‍ സെക്രട്ടറി ആയി പ്രവര്‍ത്തിക്കുന്നു, ഫോമ നാഷണല്‍ വിമന്‍സ് ഫോറം റെപ്രെസെന്റേറ്റീവ് ആയിരുന്നു, ഫോമാ വിമന്‍സ് ഫോറത്തിന്റെ മികച്ച പ്രവര്‍ത്തകക്കുള്ള ഈ വര്‍ഷത്തെ ജൂറി അവാര്‍ഡും ജെയ്മോളെ തേടിയെത്തിയിരുന്നു.
നിലവില്‍ കേരള അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്‌സിയുടെ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാനായ ജെയിംസ് ജോര്‍ജ് മിഡ് അറ്റ്‌ലാന്റിക് റീജിയണ്‍ ബിസിനസ് ഫോറം ചെയര്‍മാനായും മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്നു. കേരള അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്സിയുടെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നീ നിലകളില്‍ ആയി കഴിവ് തെളിയിച്ച ജെയിംസ് ജോര്‍ജ് ഒരു മികച്ച സംഘാടകന്‍ കൂടിയാണ് .
ഫോമയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാന്‍ എല്ലാവരുടെയും പിന്തുണയും അനുഗ്രഹവുമുണ്ടാകണമെന്ന് അഭ്യര്‍ഥിച്ച ജെയ്മോളും ജെയിംസ് ജോര്‍ജും തങ്ങള്‍ക്കു സമ്പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച റീജിനല്‍ കമ്മിറ്റിയോടും അസോസിയേഷന്‍ പ്രസിഡന്റുമാരോടും കമ്മറ്റി അംഗങ്ങളോടും നന്ദിയും കടപ്പാടും രേഖപ്പെടുത്തി. (വിവരങ്ങള്‍ക്ക് കടപ്പാട് – ബൈജു വര്‍ഗീസ്)
വാര്‍ത്ത : ജോസഫ് ഇടിക്കുള.