മെസ്കീറ്റ് മാര്‍ ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ വി.എം. തോമസ് കോര്‍എപ്പിസ്കോപ്പ വികാരിയായും, മാര്ട്ടിന് ബാബു അച്ചന് സഹ വികാരിയായും ചുമതലയേറ്റു.
ഈ വൈദീകരുടെ നിയമനം ഫെബ്രുവരി ഒന്നാം തീയതി മുതല്‍ പ്രാബല്യത്തില്‍ വന്നു. ഫെബ്രുവരി ആറാം തീയതി ഞായറാഴ്ച റവ.ഫാ. മാര്ട്ടിന് ബാബു വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. സെക്രട്ടറി വത്സലന്‍ വര്‍ഗീസ് രണ്ട് വൈദീകരേയും സ്വാഗതം ചെയ്ത് സംസാരിക്കുകയും, വൈസ് പ്രസിഡന്റ് കുര്യാക്കോസ് തര്യന് ഇരുവര്‍ക്കും പൂച്ചെണ്ട് സമ്മാനിക്കുകയും ചെയ്തു. അടുത്ത മൂന്നു വര്‍ഷത്തേക്കാണ് ഈ വൈദീകരുടെ നിയമനം.