ന്യുയോര്‍ക്ക് : അമേരിക്കന്‍ സൂപ്പര്‍ബോള്‍ മത്സരത്തിനിടയില്‍ ഏറ്റവും അധികം വിറ്റഴിയുന്ന മെക്സിക്കന്‍ അവക്കഡയുടെ ഇറക്കുമതി അമേരിക്ക തല്ക്കാലം നിര്‍ത്തിവച്ചു .
യു.എസ് പ്ലാന്റ് സേഫ്റ്റി ഇന്‍സ്പെക്ടര്‍ക്ക് എതിരെ ഭീഷണിയുയര്‍ന്ന സാഹചര്യത്തിലാണ് ഇങ്ങനെ ഒരു തീരുമാനം വന്നതെന്ന് യു.എസ് ഹെല്‍ത്ത് അതോറിട്ടീസ് വ്യക്തമാക്കി.
യു.എസ് മാര്‍ക്കറ്റിലേക്ക് അവക്കഡ കയറ്റി അയക്കാന്‍ അനുവാദമുള്ള ഏക രാജ്യമാണ് മെക്സിക്കോ 2.4 ബില്യണ്‍ ഡോളറിന്റെ അവക്കഡയാണ് അമേരിക്ക മെക്സിക്കോയില്‍ നിന്നും വരുത്തുന്നത് .
ഡ്രഗ് കാര്‍ട്ടല്‍സാണ് ഭീഷണിക്ക് പുറകിലുള്ളതെന്ന് മെക്സിക്കന്‍ അഗ്രിക്കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റ് ഒരു പ്രസ്താവനയില്‍ അറിയിച്ചു .
അപ്രതീക്ഷിതമായ ഇറക്കുമതി നിരോധനം മെക്സിക്കോയിലെ കര്‍ഷകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ് 2019 ല്‍ ഇതിന് സമാനമായ ഭീഷണിയുയര്‍ന്നപ്പോള്‍ യു.എസ് അധികൃതര്‍ മെക്സിക്കന്‍ ഗവണ്മെന്റിന് മുന്നറിയിപ്പ് നല്‍കിയിരുന്നതാണ് .
ഫെബ്രു.13 ഞായറാഴ്ച അമേരിക്കയിലെ സൂപ്പര്‍ബോള്‍ മത്സരത്തിനിടയില്‍ കൂടുതല്‍ വിറ്റഴിയുന്ന അവക്കഡയുടെ വലിയൊരു ഷിപ്പ്മെന്റ് ഇറക്കുമതി നിരോധനത്തിന് മുന്‍പ് മെക്സിക്കോയില്‍ നിന്നും അയച്ചിരുന്നതിനാല്‍ വലിയ ക്ഷാമം അനുഭവപ്പെട്ടില്ല.