ഗവര്‍ണര്‍ നടത്തിയത് മംഗളപത്ര സമര്‍പ്പണം : കെ.സുധാകരന്‍ എംപി

Spread the love

സര്‍ക്കാര്‍ ചെയ്തുകൊടുത്ത നിയമവിരുദ്ധമായ സേവനങ്ങള്‍ക്ക് പകരം സര്‍ക്കാരിനെ പുകഴ്ത്തിക്കൊണ്ടുള്ള മംഗളപത്ര സമര്‍പ്പണമാണ് ഗവര്‍ണര്‍ ചെയ്തതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി.

കെ-റെയിൽ പിന്തുണ തേടി നേരിട്ടിറങ്ങി മുഖ്യമന്ത്രി, രാഷ്ട്രീയ പാര്‍ട്ടികളുടെയും മാദ്ധ്യമ മേധാവികളുടെയും യോഗം വിളിച്ചു - KERALA - GENERAL | Kerala ...

ജനങ്ങള്‍ ആശങ്കയോടെ നോക്കിക്കാണുന്ന കെ.റെയില്‍ പദ്ധതിയെ പുകഴ്ത്തുക മാത്രമല്ല, അതു പരിസ്ഥിതി സൗഹൃദമെന്ന് പറയാന്‍ വരെ ഗവര്‍ണ്ണര്‍ തന്റേടം കാട്ടിയത് ബിജെപി ദേശീയ നേതൃത്വത്തിന്റെ പിന്തുണയോടെയാണ്. കേരളത്തെ തകര്‍ക്കാന്‍ പോകുന്ന കെ റെയിലിന് കേന്ദ്രസര്‍ക്കാര്‍ പച്ചക്കൊടി വീശാനുള്ള സാധ്യതയാണ് കാണുന്നത്.

കഴിഞ്ഞ ദിവസം മണിക്കൂറോളം ഭരണപ്രതിസന്ധി സൃഷ്ടിച്ച ഗവര്‍ണ്ണര്‍ കെ റെയില്‍ വിഷയത്തില്‍ പ്രതിഷേധിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥത ജനം അംഗീകരിക്കുമായിരുന്നു. സ്വാര്‍ത്ഥലാഭത്തിനായി ഭരണഘടനാപരമായ പദവി ദുര്‍വിനിയോഗം ചെയ്ത ഗവര്‍ണ്ണര്‍ക്ക് ആ പദവിയില്‍ തുടരാന്‍ യോഗ്യതയില്ലെന്നും സുധാകരന്‍ പറഞ്ഞു.

കേരളത്തെ വ്യാവസായിക സൗഹൃദ നിക്ഷേപമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നു പ്രഖ്യാപിച്ചതില്‍ ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ സിപിഎം തൊഴിലാളി സംഘനകള്‍ വിവിധ തൊഴിലിടങ്ങളില്‍ കുത്തിയ കൊടി മാറ്റുകയാണ് ആദ്യം ചെയ്യേണ്ടത്. ഉന്നതവിഭ്യാഭ്യാസ മേഖലയില്‍ മാറ്റങ്ങള്‍ക്കു മുന്‍കൈ എടുക്കുന്നതിനു മുമ്പ് സര്‍വകലാശാലകളില്‍ നടന്ന ക്രമവിരുദ്ധ നിയമനങ്ങള്‍ റദ്ദാക്കി ആത്മാര്‍ത്ഥത കാട്ടണം.

നയപ്രസംഗത്തില്‍ സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥ ഭദ്രമാക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളില്ല. 20 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് നയപ്രഖ്യാപനത്തില്‍ പറയുമ്പോഴും നിയമന നിരോധനവും പിന്‍വാതില്‍ നിയമനവുമാണ് സംസ്ഥാനത്ത് നടക്കുന്നത്. എല്ലാവര്‍ക്കും ഭൂമിയും പാര്‍പ്പിടവും നല്‍കുമെന്ന് പ്രഖ്യാപിക്കുമ്പോള്‍, ലൈഫ് പദ്ധതിയില്‍ ലഭിച്ച അപേക്ഷകള്‍ പരിശോധിക്കുന്ന നടപടികള്‍ പോലും പൂര്‍ത്തിയാക്കിയില്ല. വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലാത്തതിനാല്‍ ലൈഫ് പദ്ധതി തന്നെ അവതാളത്തിലായെന്നു സുധാകരന്‍ ചൂണ്ടിക്കാട്ടി.

Author

Leave a Reply

Your email address will not be published. Required fields are marked *