പാന്‍ഡെമിക് രണ്ടാം വാര്‍ഷികം:ഡാളസ്‌കൗണ്ടിയില്‍ മരണം 6000 കവിഞ്ഞു

Spread the love

ഡാളസ് :പാന്‍ഡെമിക് വ്യാപനം രണ്ടാം വാര്‍ഷികത്തിലേക്കു പ്രവേശിക്കുമ്പോള്‍ ഡാളസ് കൗണ്ടിയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6000 കവിഞ്ഞു.

കൗണ്ടിയില്‍ കൊറോണ വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 2020 മാര്‍ച്ച് 10 നു ശേഷം മാര്‍ച്ച് 4 വെള്ളിയാഴ്ച കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണമാണ് കൗണ്ടി ജഡ്ജി ക്ലേ ജംഗിന്‍സ് പുറത്തുവിട്ടിരിക്കുന്നത് .മാര്‍ച്ച് 10ന് തൊട്ടടുത്ത ദിവസം ആഗോളതലത്തില്‍ കോവിഡ് വ്യാപനം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു .വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനും മാര്‍ച്ച് 11ന് വ്യാപനം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു.

‘ഓരോ ജീവനും വിലയേറിയതാണെന്ന് പ്രിയപ്പെട്ടവര്‍ക്ക് പകരംവെക്കാനില്ലാത്ത ഒന്നാണ് മരണം മൂലം നഷ്ടപ്പെടുന്നത്’ എന്ന് രണ്ടാം വാര്‍ഷിക ത്തിലേക്ക് പ്രവേശിക്കുന്ന സമയം സ്‌കൗട്ട് ജഡ്ജി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു

Picture2കോവിഡ് മഹാമാരിയില്‍ ടെക്‌സസില്‍ മാത്രം 84,000 പേര്‍ മരിച്ചതില്‍ 14,000 പേര്‍ ഡാളസ് ,ഡെന്റണ്‍ ,കോളിന്‍ കൗണ്ടിയിലെ ആയിരുന്നു വെന്നും ജഡ്ജി പറഞ്ഞു

നോര്‍ത്ത് ടെക്‌സസില്‍ കോവിഡ് രോഗികളുടെ എണ്ണം കാര്യമായി കുറഞ്ഞു വരുന്നത് ആശ്വാസം നല്‍കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു ഫെഡറല്‍, കൗണ്ടി ലെവലുകളില്‍ മാസ്‌ക് മാന്‍ഡേറ്റ് നീക്കം ചെയ്തുവെങ്കിലും വാക്‌സിനേഷന്‍ സ്വീകരിക്കണമെന്ന് ജഡ്ജി അഭ്യര്‍ത്ഥിച്ചു

ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിക്കുന്ന 95 ശതമാനം രോഗികളും വാക്‌സിനേഷന്‍ സ്വീകരിക്കാത്തവര്‍ ആണെന്നും കൗണ്ടിയില്‍ കഴിഞ്ഞ രണ്ട് ആഴ്ചയില്‍ ശരാശരി ദിവസം 437 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് എങ്കില്‍ അതിനു മുന്‍പുള്ള രണ്ടാഴ്ചയില്‍ 884 ആയിരുന്നുവെന്നും ജഡ്ജി പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *