തങ്ങളുടെ വേര്‍പാട് തീരാനഷ്ടം: യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍

Spread the love

മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം കേരള രാഷ്ട്രീയത്തിനും യുഡിഎഫിനും തീരാനഷ്ടമെന്ന് കണ്‍വീനര്‍ എംഎം ഹസ്സന്‍. മുസ്ലീം ലീഗ് അധ്യക്ഷന്‍ എന്ന നിലയില്‍ ഒരു വ്യാഴവട്ടം കേരളത്തിന്റെ മത രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന

സാന്നിധ്യമായിരുന്നു തങ്ങളുടേത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ അതീവ ശ്രദ്ധപുലര്‍ത്തിയിരുന്ന നേതാവായിരുന്നു അദ്ദേഹം.മനുഷ്യസ്‌നേഹത്തിന്റെ രാഷ്ട്രീയമാണ് അദ്ദേഹം ഉയര്‍ത്തിക്കാട്ടിയത്. മതസൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കാന്‍ അടിയുറച്ച മതേതര നിലപാട് സ്വീകരിച്ചിട്ടുള്ള അദ്ദേഹത്തിന്റെ വിയോഗം നികത്താന്‍ സാധിക്കുന്നതല്ലെന്നും ഹസ്സന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *