കെ.എസ്.യു.വിന്റെയും യൂത്ത് കോൺഗ്രസ്സിന്റെയും വളർച്ചയിൽ സുപ്രധാന പങ്കു വഹിച്ച തലേക്കുന്നിൽ ബഷീർ എം.എൽ.എ. എന്ന നിലയിലും എം.പി. എന്ന നിലയിലും കെ.പി.സി.സി. ഉപാദ്ധ്യക്ഷൻ എന്ന നിലയിലുമൊക്കെ മികച്ച സേവനമാണ് കാഴ്ചവച്ചിട്ടുള്ളത്. എക്കാലവും മൂല്യാധിഷ്ഠിതരാഷ്ട്രീയം ഉയർത്തിപ്പിടിച്ചിരുന്ന തലേക്കുന്നിൽ ആദർശനിഷ്ഠയിൽനിന്ന് ഒരിക്കലും വ്യതിചലിച്ചിരുന്നില്ല. ഞാൻ കെ.പി.സി.സി. പ്രസിഡന്റായിരുന്നപ്പോൾ വൈസ് പ്രസിഡന്റെന്ന നിലയിൽ പ്രവർത്തിച്ചിരുന്ന തലേക്കുന്നിൽ എനിക്കു നൽകിയ സഹായ സഹകരണങ്ങൾ വിസ്മരിക്കാനാവുന്നതല്ല. നല്ലൊരു എഴുത്തുകാരനും അറിവിന്റെ ഭണ്ഡാരവുമായിരുന്നു തലേക്കുന്നിൽ. തലേക്കുന്നിലിന്റെ വിയോഗം പാർട്ടിക്കും പൊതുസമൂഹത്തിനും വലിയൊരു നഷ്ടമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
അനുശോചനം
മുൻ കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ് രാജീവൻ മാസ്റ്ററുടെ നിര്യാണത്തിൽ രമേശ് ചെന്നിത്തല അനുശോചിച്ചു.
കോൺഗ്രസ്സിന്റെ എല്ലാ പ്രവർത്തനമുഖങ്ങളിലും സജീവമായി ഉണ്ടായിരുന്ന രാജീവൻ മാസ്റ്ററുടെ വേർപാട് പാർട്ടിക്കു വലിയ നഷ്ടമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.