അമേരിക്കന്‍ സൈന്യത്തെ യുക്രെയ്‌നിലേക്ക് അയയ്ക്കില്ലെന്ന് വൈറ്റ് ഹൗസ്

Spread the love

വാഷിംഗ്ടണ്‍ ഡിസി : യുക്രെയ്ന്‍ യുദ്ധം അനിശ്ചിതമായി തുടരുന്‌പോഴും അമേരിക്കന്‍ സൈന്യത്തെ യുക്രെയ്‌നിലേക്ക് അയയ്ക്കില്ലെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. ബൈഡന്റെ പോളണ്ട് സന്ദര്‍ശനത്തോടനുബന്ധിച്ചു ഒരു പ്രസ്താവനക്ക് വിശദീകരണം നല്‍്കുകയായിരുന്നു വൈറ്റ് ഹൗസ്.  പോളണ്ടിലെ ജി.2എ അരീനയിലെ 82-ാമത് എയര്‍ബോണ്‍ ഡിവിഷന്‍ അംഗങ്ങളെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തില്‍ യുക്രെയ്‌നിലെ സ്തീകളും Picture

കുട്ടികളും യുവതികളും റഷ്യന്‍ ടാങ്കിനു നേരെ എന്തു ചെയ്യുന്നുവെന്ന് നിങ്ങള്‍ അവിടെ ചെല്ലുന്‌പോള്‍ കാണാം. സാധാരണ യുക്രെയ്ന്‍ ജനത റഷ്യന്‍ സൈന്യത്തെ എങ്ങനെ നേരിടുന്നു എന്നതും നിങ്ങള്‍ക്ക് അവിടെ കാണാം എന്ന പ്രസിഡന്റ് ബൈഡന്റെ പ്രസ്താവനയാണ് യുക്രെയ്‌നിലേക്ക് സൈന്യത്തെ അയയ്ക്കുമെന്ന ധാരണ പരത്തിയത്.

മാര്‍ച്ച് 25നാണ് ബൈഡന്‍ പോളണ്ടിലെ എയര്‍ബോണ്‍ ഡിവിഷന്‍ അംഗങ്ങളെ അഭിസംബോധന ചെയ്തത്. അന്നു തന്നെ ഇതിനു വിശദീകരണവുമായി വൈറ്റ് ഹൗസ് രംഗത്തെത്തിയിരുന്നു.

റഷ്യന്‍ അധിനിവേശത്തിനു മുന്പുതന്നെ റഷ്യ- യുക്രെയ്ന്‍ തര്‍ക്കത്തില്‍ അമേരിക്കന്‍ സൈന്യം ഇടപെടുകയില്ലെന്ന് ബൈഡന്‍ വ്യക്തമാക്കിയിരുന്നു.

റഷ്യ ആക്രമണം ശക്തമാക്കിയതോടെ കൂടുതല്‍ അമേരിക്കന്‍ സൈന്യത്തെ യൂറോപ്പിലേക്ക് അയയ്ക്കുമെന്ന് അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും ഇതിനു സ്ഥിരീകരണം നല്‍കിയിട്ടുണ്ട്.

Author

Leave a Reply

Your email address will not be published. Required fields are marked *