തിരുവനന്തപുരം: ഡി. ബാബു പോള്‍ മാനുഷികതയ്ക്കു മൂല്യം കല്പിച്ച വ്യക്തിയായിരുന്നുവെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബാബു പോള്‍ സ്മൃതി സമിതി പ്രസ്ക്ലബ് ടിഎന്‍ജി ഹാളില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഉത്തമനായ ഒരു ജനസേവകനായിരുന്നു ബാബു പോള്‍ എന്ന് പരിപാടിയില്‍ പ്രസംഗിച്ച മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അനുസ്മരിച്ചു.
മറ്റുള്ളവരെ ഹൃദയത്തില്‍ കയറ്റുന്നതിനു ധൈര്യവും സ്ഥലവും ഉള്ള ആളായിരുന്നു അദ്ദേഹമെന്നും കര്‍ദിനാള്‍ പറഞ്ഞു. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി അനുസ്മരണ പ്രഭാഷണം നടത്തി.
ചടങ്ങില്‍ ഓര്‍മകളില്‍ ബാബു പോള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഫയര്‍ ഫോഴ്സ് മേധാവി ബി.സന്ധ്യയ്ക്കു നല്കി നിര്‍വഹിച്ചു.
പുസ്തകം എഡിറ്റു ചെയ്ത ഐഎംജി ഡയറക്ടര്‍ കെ.ജയകുമാര്‍ പുസ്തകം പരിചയപ്പെടുത്തി. ബാബു പോളിന്റെ സഹോദരന് റോയ് പോള്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ മകന് ചെറിയാന് പോള്‍ നന്ദി പറഞ്ഞു. പത്തനംതിട്ട കളക്ടര്‍ ദിവ്യ എസ്. അയ്യര്‍, മുന്‍ എംഎല്‍എ കെ.എസ്.ശബരിനാഥന്, ബാബു പോളിന്റെ മക്കള്‍, ചെറുമക്കള്‍, മറ്റു കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.