ന്യൂയോർക്ക് ∙ ന്യൂയോർക്ക് സ്റ്റേറ്റ് സുപ്രീം കോടതി ജഡ്ജി ജോൺ എൽ. മെക്കാൽസ്ക്കി (61) ആത്മഹത്യ ചെയ്തു. ഏപ്രിൽ 5 ചൊവ്വാഴ്ച ആംഹെഴ്സിറ്റിലുള്ള സ്വവസതിയിൽ വച്ചായിരുന്നു ആത്മഹത്യയെന്ന് അറ്റോർണി അറിയിച്ചു. 12 ദിവസം മുമ്പ് ഫെഡറൽ – സംസ്ഥാന പൊലീസുദ്യോഗസ്ഥർ ജഡ്ജിയുടെ വീട്ടിൽ സെർച്ച് വാറന്റ് നടപ്പാക്കിയിരുന്നു. റെയ്ഡിനുശേഷം ജഡ്ജിയുടെ കേസ്സുകളുടെ ചുമതല മറ്റുള്ളവർക്കായിരുന്നു. ജഡ്ജിയുടെ അടുത്ത സുഹൃത്തായിരുന്ന ചീക്ക്ടൊ ആത്മഹത്യയെ കുറിച്ചുള്ള വിശദവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. സഹപ്രവർത്തകർ ഇദ്ദേഹത്തെ നല്ലൊരു ജഡ്ജിയായിട്ടാണു വിശേഷിപ്പിച്ചത്.വാഗ സ്ട്രിഫ് ക്ലബ് ഉടമസ്ഥൻ പീറ്റർ ജൂനിയർ സെക്സ് ട്രാഫിക്കിംഗിലും, തട്ടിപ്പിലും ഫെഡറൽ കേസ്സുകൾ ചാർജ് ചെയ്തിരുന്നതുമായി ബന്ധപ്പെട്ടാണ് ജഡ്ജിയുടെ വീട് ഉദ്യോഗസ്ഥർ റെയ്ഡ് ചെയ്തത്. പീറ്റർ ജൂനിയറുടെ പേരിൽ കഴിഞ്ഞ വർഷം ഇതേ കുറ്റങ്ങൾക്ക് കേസ്സെടുത്തിരുന്നുകഴിഞ്ഞ വർഷം പീറ്റർക്കെതിരെ കേസെടുത്ത അതേ ദിവസം ട്രെയ്ൽ ട്രാക്കിൽ കിടന്ന് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കാലിനു ഗുരുതരമായി പരുക്കേറ്റെങ്കിലും ജീവൻ രക്ഷിക്കാനായി. 2006 ൽ ന്യുയോർക്ക് സ്റ്റേറ്റ് ആക്ടിങ് സുപ്രീം കോടതി ജഡ്ജിയായി മെക്കാൽസ്ക്കി നിയമിതനായി. ഒരു വർഷത്തെ ശമ്പളമായി ലഭിച്ചിരുന്നത് 21,090,0 ഡോളറായിരുന്നു. ഭാര്യയും മൂന്നു പെൺമക്കളും ഒരു മകനുമുണ്.ആത്മഹത്യയെ കുറിച്ചുള്ള വിശദവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. സഹപ്രവർത്തകർ ഇദ്ദേഹത്തെ നല്ലൊരു ജഡ്ജിയായിട്ടാണു വിശേഷിപ്പിച്ചത്.