പ്രത്യേക വിഷുദിന പരിപാടികളുമായി കേരളീയം ഏപ്രിൽ 10 -ന് – ജെയ്‌സണ്‍ മാത്യു

Spread the love

ടൊറോന്റോ : കാനഡയിലെ മുൻനിര മാധ്യമമായ ഓമ്നി ടീവിയിലെ മലയാളം പ്രോഗ്രാമായ “കേരളീയം” പ്രത്യേക വിഷുദിന പരിപാടികളുമായി ഏപ്രിൽ 10 -ന് നിങ്ങളുടെ സ്വീകരണ മുറിയിലെത്തുന്നു.

നൂപുര ക്രിയേഷൻസിന്റെ ബാനറിൽ ഗായത്രിദേവി വിജയകുമാർ കൊറിയോഗ്രാഫി നിർവ്വഹിച്ച നൃത്തവിരുന്ന് , രുചിക്കൂട്ടിലെ പൊടിക്കൂട്ടിൽ എൽസി ശശികുമാർ ഒരുക്കുന്ന വിഷു വിഭവങ്ങൾ, എൻ എസ് എസ് കാനഡ പ്രസിഡന്റ് ശശിധരൻ നായർ, ബ്രാംപ്ടൺ ഗുരുവായൂരപ്പൻ അമ്പലത്തിലെ മേൽശാന്തി കരിയന്നൂർ ദിവാകരൻ നമ്പൂതിരി തുടങ്ങിയ വിശിഷ്ടാതിഥികൾ നൽകുന്ന വിഷു സന്ദേശങ്ങൾ ഉൾപ്പെടെ പ്രത്യേക വിഷുദിന പരിപാടികളാണ് ഈ ആഴ്ച കേരളീയത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് .

ഓമ്നി ടീവിയിലെ മറ്റു എല്ലാ എത്നിക് പ്രോഗ്രാമുകളെയും മറികടന്ന് പ്രേക്ഷകരുടെ എണ്ണത്തിലും ഗുണനിലവാരത്തിലും കേരളീയം ഇപ്പോഴും ഒന്നാം സ്ഥാനത്താണ് . ദൃശ്യാ മീഡിയായുടെ ബാനറിൽ സജി കൂനയിലിന്റെ നേതൃത്വത്തിലാണ് എല്ലാ ആഴ്ചകളിലും അര മണിക്കൂർ ദൈർഘ്യമുള്ള ഈ പ്രോഗ്രാം നടത്തുന്നത്. ഞായറാഴ്ചകളിൽ 12 .30 -ന് സംപ്രേക്ഷണം ചെയ്യുന്ന ഈ പ്രോഗ്രാം തിങ്കളാഴ്ച 2 .30 നും വെള്ളിയാഴ്ച 3 .30 നും പുനഃ സംപ്രേക്ഷണം ചെയ്യുന്നുണ്ട് . ഫ്രീ ടു എയർ ചാനലായ ഓമ്നി ടീവിയിലെ പ്രോഗ്രാം ഐപിടീവി ഉള്ളവർക്കും ഇൻഡോർ ആന്റിന ഉള്ളവർക്കും കാനഡയിലുടനീളം സൗജന്യമായി കാണാവുന്നതാണ് .

കാനഡയിൽ മുൻകാലങ്ങളിൽ എത്തിയവർക്ക് തങ്ങളുടെ അനുഭവങ്ങൾ പങ്കിടുവാനായി “പിന്നിട്ട വഴികൾ ” വിവിധ മേഖലകളിൽ ജീവിത വിജയം കൈവരിച്ച കനേഡിയൻ മലയാളികളെ പരിചയപ്പെടുത്തുന്ന “വിജയ വീഥി”, മലയാളികളുടെ കലാസാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കാനും പരിപോഷിപ്പിക്കാനുമായി “നാട്ടരങ്ങു ” കേരളീയ പാചക രീതി പഠിപ്പിക്കുന്ന ” രുചി കൂട്ടിലെ പൊടിക്കൂട്ട് ‘, വിവിധ മേഖലകളിൽ വ്യത്യസ്തമായ രീതിയിൽ വ്യക്തിമുദ്ര പതിച്ചവരെ വെളിച്ചത്തുകൊണ്ടുവരുന്ന “വേറിട്ട കാഴ്ചകൾ “, നിയമ വിദഗ്ദയായ ലതാ മേനോൻ അവതരിപ്പിക്കുന്ന നിയമ വീഥി, റിയൽട്ടർ മനോജ് കരാത്ത കൈകാര്യം ചെയ്യുന്ന വീടുകളെക്കുറിച്ചുള്ള ചോദ്യോത്തര പംക്തിയായ “സ്വപ്ന വീട്” , ട്രാവൽ വ്‌ളോഗർമാരെ പ്രോത്സാഹിപ്പിക്കാനായി തയ്യാറാക്കുന്ന “സഞ്ചാരം”, തുടങ്ങിയ നിരവധി സെഗ്മെന്റുകൾ കേരളീയത്തിലൂടെ സംപ്രേക്ഷണം ചെയ്യുന്നുണ്ട് . മേഘാ പുത്തൂരാനാണ് പ്രോഗ്രാമിന്റെ പ്രധാന അവതാരക.

പ്രൊഡക്ഷൻ സഹായികളായ നീൽ രാജ് (എഡിറ്റിങ് ), മാത്യു ജോർജ് (സ്ക്രിപ്റ്റ്), ഡോ.ആഷ്‌ലി വർഗീസ് (പ്രോഗ്രാം കോർഡിനേറ്റർ ), അനിതാ നായർ (ആശയം), സജീവ് രാജ് (കാമറ ), സഞ്ജു (പ്രൊഡക്ഷൻ ഡിസൈനർ ), ബാലാജി ( മാർക്കറ്റിങ്) തുടങ്ങിയ വോളണ്ടീറായ ഒട്ടേറെപ്പേരുടെ നിസ്വാർത്ഥ സേവനങ്ങളാണ് “കേരളീയ” ത്തെ മുന്നോട്ടു നയിക്കുന്നത്. വ്യത്യസ്തമായ നിരവധി പുതിയ സെഗ്മെന്റുകൾ തുടങ്ങാനും പ്രക്ഷേപണ ദൈർഘ്യം വർദ്ധിപ്പിക്കാനും പ്ലാനുണ്ടെന്നു ഏഷ്യൻ ടെലിവിഷൻ നെറ്റ്‌വർക്ക് ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര ചാനലുകളിൽ പ്രവർത്തനപരിചയമുള്ള പ്രൊഡ്യൂസർ സജി കൂനയിൽ അറിയിച്ചു.

പ്രോഗ്രാമുകളിൽ പങ്കെടുക്കേണ്ടവർ ബന്ധപ്പെടേണ്ട വിലാസം: keraleeyamcanada@ gmail.com വെബ്സൈറ്റ് : www.keraleeyam.ca

Vishu Promo: https://youtu.be/P_u-STtVAkM

Author

Leave a Reply

Your email address will not be published. Required fields are marked *