കൊല്ലം: പ്രമുഖ ജുവലറി ഗ്രൂപ്പായ ജോയ്ആലുക്കാസിൻ്റെയും പട്ട് വസ്ത്രങ്ങളുടെ മുന്‍നിര ദാതാക്കളായ ജോളി സില്‍ക്സിൻ്റെയും നവീകരിച്ച ഷോറൂം കൊല്ലം, കോണ്‍വെന്റ് ജംഗ്ഷനില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഏപ്രില്‍ 9, ശനിയാഴ്ച, രാവിലെ പതിനൊന്ന് മണിക്ക് മേയര്‍ പ്രസന്ന ഏണസ്റ്റാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഏപ്രില്‍ 13 വരെ ജോയ്ആലുക്കാസില്‍ നിന്നും 50,000 രൂപയ്ക്ക് മുകളിലുള്ള പര്‍ച്ചേയ്സുകള്‍ നടത്തുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും 200 മില്ലി ഗ്രാം സ്വര്‍ണ്ണനാണയം സമ്മാനമായി ലഭിക്കും.
പതിനെട്ട് വര്‍ഷത്തിനു മുന്‍പ് ആദ്യമായി ജോയ്ആലുക്കാസ്-ജോളി സില്‍ക്ക്‌സ് കൊല്ലത്ത് പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ വലിയൊരു മാറ്റത്തിനാണ് കൊല്ലം ജില്ല സാക്ഷ്യംവഹിച്ചത്. ഇപ്പോള്‍ കൊല്ലത്തിൻ്റെ മുഖച്ഛായ തന്നെ മാറ്റികൊണ്ടാണ് നവീകരിച്ച ഷോറൂമുമായി വീണ്ടും ജോയ് ആലുക്കാസെത്തിയിരിക്കുന്നത്’ ഷോറൂം ഉദ്ഘാടനം ചെയ്തുകൊണ്ട് മേയര്‍ പ്രസന്ന ഏണസ്റ്റ് പറഞ്ഞു. എല്ലാവര്‍ക്കും ഈസ്റ്റര്‍ വിഷു ആശംസകളും മേയര്‍ നേര്‍ന്നു.
വിപുലമായ ഷോറൂമിന് പുറമെ വിശാലമായ കാര്‍ പാര്‍ക്കിംഗ് സംവിധാനവും പുതിയ ഷോറൂമിൻ്റെ സവിശേഷതയാണ്. ഉപഭോക്താക്കള്‍ക്ക് അനായാസവും ആസ്വാദകരവുമായ ഷോപ്പിംഗ് അനുഭവം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് അത്യാധുനികഷോറൂമുകള്‍ തുറന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ ആലുക്കാസ് വര്‍ഗ്ഗീസ് ജോയ് പറഞ്ഞു. സമാനതകളില്ലാത്ത സേവനത്തിനൊപ്പം പുതുമയാര്‍ന്ന ഷോപ്പിംഗ് അനുഭവം സമ്മാനിക്കാന്‍ സാധിക്കുന്നതില്‍ അത്യധികം സന്തുഷ്ടരാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ റവ. ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി, കൊല്ലം ബിഷപ്പ്; ഹണി ബഞ്ചമിന്‍, കൗണ്‍സിലര്‍ കൊല്ലം; ചിന്ത ജെറോം, യുവജന ക്ഷേമ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍; ഡോ. ജി ഗോപകുമാര്‍, എന്‍എസ്എസ് കൊല്ലം യൂണിയന്‍ പ്രസിഡന്റ്; മോഹന്‍ ശങ്കര്‍, എസ്എന്‍ഡിപി യൂണിയന്‍ കൊല്ലം പ്രസിഡന്റ്; എ നൗഷാദ് മന്നാനി, കൊല്ലം വലിയ പള്ളി ഇമാം; ഗോപകുമാര്‍, ജനറല്‍ സെക്രട്ടറി വ്യാപാരി വ്യവസായി യൂണിയന്‍ കൊല്ലം; അനീഷ് വര്‍ഗ്ഗീസ്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ മാര്‍ക്കറ്റിങ്ങ് ജോയ്ആലുക്കാസ്; രാജേഷ് കൃഷ്ണന്‍ റിട്ടെയില്‍ മാനേജര്‍ ജോയ്ആലുക്കാസ; മഹേഷ് ആര്‍, റീജിയണല്‍ മാനേജര്‍ ജോളി സില്‍ക്ക്‌സ; എന്നിവര്‍ പങ്കെടുത്തു.
Report : Reshmi Kartha