സിപിഐഎം നേതാവും വനിതാ കമ്മീഷന് മുന്‍ അദ്ധ്യക്ഷയുമായ എംസി ജോസഫെെന്റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി അനുശോചിച്ചു.കമ്യൂണിസ്റ്റ് ആശയങ്ങളില്‍ അടിയുറച്ച് പ്രവര്‍ത്തിച്ച ജോസഫെെന് മികച്ച പ്രസംഗകയായിരുന്നു. കര്‍ക്കശമായ സ്വഭാവ സവിശേഷത പലപ്പോഴും
ജോസഫെെനെ വിവാദങ്ങളിലേക്ക് നയിച്ചിട്ടുണ്ടെങ്കിലും നല്ലൊരു സാമൂഹ്യപ്രവര്‍ത്തകയായിരുന്നു.അകാലത്തില്‍ വേര്‍പിരിഞ്ഞ ജോസഫെെന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നും ജോസഫെെന്റെ ആകസ്മിക വേര്‍പാടില്‍ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നതായും സുധാകരന് പറഞ്ഞു.