കൊച്ചി: പ്രവാസി ഇന്ത്യക്കാര്‍ക്ക് അതിവേഗം അക്കൗണ്ട് തുറക്കാനും മറ്റു ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കാനും അവസരമൊരുക്കിക്കൊണ്ട് യുഎഇയിലെ പ്രമുഖ ഡിജിറ്റല്‍ ബാങ്കായ മശ്രിഖ് നിയോ ഫെഡറല്‍ ബാങ്കുമായി ധാരണയിലെത്തി. മശ്രിഖ് നിയോയുടെ ഇന്ത്യന്‍ ഇടപാടുകാര്‍ക്ക് നിയോ ആപ്പിലൂടെ ഇനി ഫെഡറല്‍ ബാങ്കില്‍ ഉടനടി പ്രവാസി അക്കൗണ്ട് തുറക്കാന്‍ സാധിക്കും. സുരക്ഷിതവും സൗകര്യപ്രദവുമായ അതിവേഗ ബാങ്കിങ് ആണ് ഈ രണ്ട് പ്രമുഖ ബാങ്കുകളുടെ പങ്കാളിത്തത്തിലൂടെ ഇടപാടുകാര്‍ക്ക് ലഭിക്കുന്നത്. അക്കൗണ്ട് തുറക്കുന്നതിനു മാത്രമല്ല, ഫെഡറല്‍ ബാങ്ക് അക്കൗണ്ടിലെ ബാലന്‍സ് പരിശോധിക്കാനും ഉടനടി നാട്ടിലേക്ക് പണം അയക്കുന്നതിനുമുള്ള സൗകര്യവും മശ്രിഖ് നിയോ ആപ്പിലൂടെ ലഭ്യമാവുന്നതാണ്.
‘യുഎഇയിലെ 30 ലക്ഷത്തോളം വരുന്ന പ്രവാസി ഇന്ത്യക്കാരില്‍ നല്ലൊരു പങ്കും മശ്രിഖ് നിയോ ഉപഭോക്താക്കളാണ്. ഫെഡറല്‍ ബാങ്കുമായുള്ള പുതിയ സഹകരണത്തിലൂടെ പ്രവാസി ഇന്ത്യക്കാരായ ഞങ്ങളുടെ ഇടപാടുകാര്‍ക്ക് നവീന സേവനങ്ങള്‍ ലഭ്യക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഭാവിയില്‍ കൂടുതല്‍ ഉപഭോക്തൃ സൗഹൃദസേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ഈ പങ്കാളിത്തം ഞങ്ങളെ പ്രചോദിതരാക്കുന്നു’- മശ്രിഖ് റീട്ടെയ്ല്‍ ബാങ്കിങ് ഗ്രൂപ്പ് ഹെഡ് ഫെര്‍നാന്‍ഡോ മൊറിയോ പറഞ്ഞു.
യുഎഇയിലെ മുന്‍നിര ബാങ്കായ മശ്രിഖുമായി സഹകരിച്ച് പ്രവാസി ഇന്ത്യക്കാര്‍ക്ക് മികച്ച ബാങ്കിങ് സേവനം നല്കാന് കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഫെഡറല്‍ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശാലിനി വാര്യര്‍ പറഞ്ഞു. പ്രവാസി ഇന്ത്യക്കാരുടെ റെമിറ്റന്‍സ്, ബാങ്കിടപാടുകളില്‍ ഫെഡറല്‍ ബാങ്കിന് വലിയ വിപണി വിഹിതമുണ്ട്. ഈ പങ്കാളിത്തത്തിലൂടെ, ഫെഡറല്‍ ബാങ്കിന്റെ സേവനസൗകര്യങ്ങളെല്ലാം ഇനി മശ് രിഖ് നിയോ ഇടപാടുകാര്‍ക്കു കൂടി ലഭ്യമാവുന്നതാണ്.
PHOTO : ഫെഡറല്‍ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറും റീട്ടെയില്‍ ബിസിനസ് ഹെഡുമായ ശാലിനി വാര്യരും മശ്രിഖ് ബാങ്ക് റീട്ടെയില്‍ ബാങ്കിംഗ് ഗ്രൂപ്പ് മേധാവി ഫെര്‍ണാണ്ടോ മോറില്ലോയും കരാര്‍ കൈമാറുന്നു.
Report : Anju V Nair (Accounts Manager)