വാഷിങ്ടൻ ഡി സി ∙ യുക്രെയ്ന് അടിയന്തര സാമ്പത്തിക സഹായം നൽകുന്നതിന് 33 ബില്യൻ ഡോളർ കൂടി അനുവദിക്കണമെന്ന് യുഎസ് കോൺഗ്രസിനോട് ബൈഡൻ ആവശ്യപ്പെട്ടു. ഇതുവരെ യുക്രെയ്ന് അനുവദിച്ച 16 ബില്യൻ ഡോളറിനു പുറമെയാണ് സഹായം തേടി ബൈഡൻ കോൺഗ്രസിനെ സമീപിച്ചിരിക്കുന്നത്. ലക്ഷങ്ങൾ വില വരുന്ന യുദ്ധോപകരണങ്ങളും അമേരിക്ക യുക്രെയ്ന് നൽകിയിട്ടുണ്ട്. ബൈഡന്റെ സാമ്പത്തിക സഹായാഭ്യർഥന റഷ്യയെ പ്രകോപിപ്പിച്ചു. ഇതിനെ തുടർന്ന് യുക്രെയ്ൻ തലസ്ഥാനത്ത് റഷ്യ നടത്തുന്ന ആക്രമണം ശക്തിപ്പെടുത്തി.അതേസമയം ആണവ യുദ്ധത്തിന് സൂചന നൽകുന്ന വാർത്തയാണ് റഷ്യൻ ടെലിവിഷൻ പ്രചരിപ്പിക്കുന്നത്. ആണവ യുദ്ധം അനിവാര്യമാണെന്നും ഇന്നല്ലെങ്കിൽ നാളെ നാം എല്ലാവരും മരിക്കേണ്ടവരാണെന്നുമാണ് റഷ്യൻ ടിവി പരിപാടിയിൽ പറഞ്ഞത്.