ഡാളസ്: മെസ്കീറ്റ് മാര്‍ ഗ്രിഗോറിയോസ് യാക്കോബായ സിറിയക് പള്ളിയില്‍ മാതൃദിനം മെയ് എട്ടാം തീയതി ഞായറാഴ്ച ആഘോഷിച്ചു. റവ.ഫാ. മാര്ട്ടിന് ബാബു വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. അതിനുശേഷം കൂടിയ സമ്മേളനത്തില്‍ ബാബു മാര്ട്ടിന് അച്ചന് മാതൃദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, അമ്മമാര്‍ നാം
ഓരോരുത്തരുടേയും ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനത്തെക്കറിച്ചും, ഇന്ന് നാം ഈ നിലയില്‍ ആയതില്‍ അമ്മമാരുടെ കഷ്ടപ്പാടുകളേക്കുറിച്ചും വിഷമതകളേക്കുറിച്ചും വികാരി നിര്‍ഭരമായി സംസാരിച്ചു.
ആഷിത സജിയുടെ ‘അമ്മേ എന്റെ അമ്മേ’ എന്നു തുടങ്ങുന്ന മധുര ഗാനത്തിനുശേഷം റെയ്ച്ചല്‍ ഡേവിഡ് മദേഴ്സ് ഡേ സന്ദേശം നല്കി. എല്ല അമ്മമാര്‍ക്കും പള്ളിയില്‍ നിന്നു പൂക്കളും, മാര്ട്ടിന് അച്ചന്റെ വകയായി കേക്കും വിതരണം ചെയ്തു. ആഞ്ചലോ മാത്യുവും കുടുംബവും എല്ലാവര്ക്കും ഉച്ചഭക്ഷണം നല്കുകയുമുണ്ടായി. സെക്രട്ടറി വത്സലന്‍ വര്‍ഗീസിന്റെ നന്ദി പ്രകാശനത്തോടെ പരിപാടികള്‍ക്ക് തിരശീല വീണു.