ആരോഗ്യ സര്‍വകലാശാലയില്‍ 46 തസ്തികകള്‍

Spread the love

ആരോഗ്യ മേഖലയില്‍ ഒരു വര്‍ഷം കൊണ്ട് 386 തസ്തികകള്‍

തിരുവനന്തപുരം: ആരോഗ്യ സര്‍വകലാശാലയില്‍ 46 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സെക്ഷന്‍ ഓഫീസര്‍ 7, അസിസ്റ്റന്റ് 28, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് 11 എന്നീ തസ്തികളാണ് അനുവദിച്ചത്. സര്‍വകലാശാലയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് അധിക തസ്തികള്‍ ആവശ്യമാണെന്ന പ്രവര്‍ത്തന പഠന റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് തീരുമാനം. സര്‍വകലാശാലയുടെ കീഴില്‍ 318 അഫിലിയേറ്റഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതില്‍ 90,000ത്തോളം വിദ്യാര്‍ത്ഥികളുമാണുള്ളത്. സര്‍വകലാശാലയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ പുതിയ നിയമനങ്ങള്‍ സഹായിക്കും. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ആരോഗ്യ മേഖലയില്‍ ആകെ 386 തസ്തികകളാണ് സൃഷ്ടിച്ചതെന്നും മന്ത്രി പറഞ്ഞു.

Author