ന്യൂയോർക്ക് : വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ അമേരിക്കയിലെ ഒരു പ്രമുഖ സംഘടനയായി മുന്നേറ്റം കുറിച്ച ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ (ഒഐസിസി യുഎസ്എ) പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് സൂം പ്ലാറ്റ് ഫോമിൽ നടത്തിയ സമ്മേളനം പ്രൗഢ ഗംഭീരമായി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥിയായി മത്സരിക്കുന്ന ഉമാ തോമസിന്റെ വിജയം സുനിശ്ചിതമാകുന്നതിനുള്ള തെരഞ്ഞെടുപ്പ് സമ്മളേണം കൂടിയായിരുന്നു ഈ സമ്മേളനം.
മേയ് 21 ന് ശനിയാഴ്ച രാവിലെ 10:30 മുതൽ 1 മണി വരെ നീണ്ടുനിന്ന സമ്മേളനം വൈവിധ്യമാര്ന്ന പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. ദേശഭക്തി ഗാനം “വന്ദേമാതരം’ ആലപിച്ച് സമ്മേളനം ആരംഭിച്ചു. പ്രസിഡണ്ട് ബേബി മണക്കുന്നേൽ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ജീമോൻ റാന്നി സ്വാഗതമാശംസിച്ചു.
ഒഐസിസി യുഎസ്എ ചെയർമാൻ ജെയിംസ് കൂടൽ ആമുഖ പ്രസംഗം നടത്തി.
ഇന്ത്യൻ പ്രധാനമന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡണ്ടും ആധുനിക ഭാരതത്തിന്റെ ശില്പിയുമായി അറിയപ്പെടുന്ന ആരാധ്യനായ രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ 31 മത് വാര്ഷികത്തോടനു ബന്ധിച്ച്, ആ ധീരനായ നേതാവിന്റെ ഓർമകൾക്ക് മുമ്പിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് “രാജീവ്ഗാന്ധി പ്രണാമം ” വീഡിയോ പ്രദർശിപ്പിച്ചത് എല്ലാവരുടെയും കണ്ണുകളെ ഈറനണിയിച്ചു .
ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ളയുടെ പ്രസംഗത്തിൽ ഒഐസിസി യുടെ ധ്രുതഗതിയിലുള്ള വളർച്ചയിൽ അഭിമാനം കൊള്ളുന്നുവെന്നും 41 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഒഐസിസിയ്ക്ക് ഏറ്റവും വലിയ കരുത്തും ഊർജവും നൽകി വരുന്ന ഒഐസിസി യൂഎസ്എ കെപിസിസിയ്ക്കും അഭിമാനമായി മാറിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി 137 ചലഞ്ച് പ്രഖ്യാപിച്ചപ്പോൾ തന്നെ 1217 ചലഞ്ചുകൾ ഏറ്റെടുത്തു വിജയിപ്പിച്ച ഒഐസിസിയു എസ്എ യുടെ പ്രവർത്തനങ്ങൾ ഔദ്യോഗികമായി അദ്ദേഹം ഉത്‌ഘാടനം ചെയ്തു.
ഉമാ തോമസിന്റെ വിജയത്തിനായി എല്ലാവരുടെയും പിന്തുണയും സഹായവും ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഉമയുടെ വിജയം സുനിശ്ചിതമാണെന്നും പറഞ്ഞു.
ട്രഷറർ സന്തോഷ് എബ്രഹാം സംഘടനയുടെ പ്രവർത്തങ്ങൾക്ക് സാമ്പത്തിക
സഹായം ചെയുന്ന എല്ലാ പ്രവർത്തകരോടുമുള്ള നിസ്സീമമായ നന്ദി അറിയിച്ചു.
തൃക്കാക്കര ഉപതെഞ്ഞെടുപ്പിനോടനുബന്ധിച്ചു പ്രവർത്തകരിൽ നിന്നും സമാഹരിച്ച തുക ചെയർമാനെ ഏല്പിച്ചു. കെപിസിസി ഫണ്ടിലേക്ക് തുക ഉടൻ തന്നെ കൈമാറുമെന്ന് സന്തോഷ് അറിയിച്ചു.
പി.ടി.തോമസ് സ്പെഷ്യൽ വീഡിയോ, തൃക്കാക്കര ഉപ തിരഞ്ഞെടുപ്പ് സ്പെഷ്യൽ വീഡിയോ എന്നിവ പ്രദർശിപ്പിച്ചു.
കേരളത്തിൽ നിന്നുള്ള വിവിധ നേതാക്കൾ യോഗത്തിൽ സംസാരിച്ച് ആശംസകൾ നേർന്നു. പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളി, ഐഎൻടി യുസി ദേശീയ വൈസ് പ്രസിഡണ്ടും സംസ്ഥാന പ്രസിഡന്റുമായ ആർ. ചന്ദ്രശേഖരൻ, കെപിസിസി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ, കെപിസിസി ട്രഷറർ അഡ്വ. പ്രതാപചന്ദ്രൻ, മുൻ കെപിസിസി ജനറൽ സെക്രട്ടറിയും കോട്ടയം ഡിസിസി പ്രസിഡണ്ടുമായ അഡ്വ. ടോമി കല്ലാനി, സേവാദൾ കേരളാ മുൻ ചീഫ് ഓർഗനൈസർ എൻ. ഓ. ഉമ്മൻ (മസ്കറ്റ്), ഒഐസിസി യുഎഇ വൈസ് പ്രസിഡണ്ട് എൻ. ആർ. രാമചന്ദ്രൻ, കാനഡ ഒഐസിസി പ്രസിഡണ്ട് പ്രിൻസ് കാലായിൽ, ഒഐസിസി ദുബായ് പ്രസിഡണ്ട് ടി.എ. രവീന്ദ്രൻ തുടങ്ങിവർ കേരളത്തിൽനിന്നും, വിവിധ രാജ്യങ്ങളിൽ നിന്നും സമ്മേളനത്തിൽ പങ്കെടുത്ത് ആശംസകൾ അറിയിച്ചു.
അമേരിക്കയിലെ സംഘടനയുടെ പ്രവത്തനങ്ങൾക്ക് കരുത്തുറ്റ നേതൃത്വം നൽകുന്ന നേതാക്കളായ വൈസ് ചെയർമാന്മാരായ ഡോ. അനുപം രാധാകൃഷ്ണൻ, ഡോ.ചെക്കോട്ട് രാധകൃഷ്ണൻ, ജോബി ജോർജ്, കളത്തിൽ വർഗീസ്, വൈസ് പ്രസിഡന്റുമാരായ ബോബൻ കൊടുവത്ത്, ഗ്ലാഡ്‌സൺ വർഗീസ്, ഡോ. മാമ്മൻ. സി. ജേക്കബ്. സജി എബ്രഹാം, ഷാലു പുന്നൂസ്, സെക്രട്ടറിമാരായ ഷാജൻ അലക്സാണ്ടർ, വിൽസൺ ജോർജ്ജ്, വനിതാ വിഭാഗം ചെയർപേഴ്സൺ മിലി ഫിലിപ്പ്, പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ചെയർ പേഴ്സൺ പി.പി. ചെറിയാൻ, സൈബർ വിങ് ചെയർമാൻ ടോം തരകൻ, യൂത്ത് വിങ് ചെയർമാൻ കൊച്ചുമോൻ വയലത്ത്, ജോയിന്റ് ട്രഷറർ ലാജി തോമസ്, റീജിയണൽ ചെയർമാന്മാരായ ജോസഫ് ഔസോ (വെസ്റ്റേൺ) ഡോ. സാൽബി ചേന്നോത്ത് (നോർത്തേൺ) സതേൺ റീജിയൻ വൈസ് ചെയർമാൻ റോയ് കൊടുവത്ത്, അലൻ ജോൺ ചെന്നിത്തല ( നോർത്തേൺ റീജിയൻ ) സജി ജോർജ് (സതേൺ റീജിയൻ പ്രസിഡണ്ട് ) ഇ.സാം ഉമ്മൻ (വെസ്റ്റേൺ റീജിയൻ പ്രസിഡണ്ട് ) ഷീല ചെറു ( സതേൺ റീജിയൻ വനിതാ വിഭാഗം ചെയർ) സുജ ഔസോ (വെസ്റ്റേൺ റീജിയൻ വനിതാ വിഭാഗം ചെയർ) തുടങ്ങി നിരവധിപേർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
നിരവധി സ്പെഷ്യൽ വിഡിയോകളും സമ്മളനത്തിനു മികവ് നൽകി.
നാഷണൽ വൈസ് പ്രസിഡണ്ട് ഹരി നമ്പൂതിരി, ജനറൽ സെക്രട്ടറി ജീമോൻ റാന്നി എന്നിവർ എംസിമാരായി പരിപാടികൾ നിയന്ത്രിച്ചു. മധു നമ്പ്യാർ, ക്രിസ്‌റ്റി ജോസഫ് എന്നിവർ സാങ്കേതിക സഹായം നൽകി.സെക്രട്ടറി രാജേഷ് മാത്യൂ നന്ദി അറിയിച്ചു.ദേശീയഗാനാലാപനത്തോടെ സമ്മേളനം അവസാനിച്ചു.
റിപ്പോർട്ട് : പി പി ചെറിയാൻ, ഒഐസിസി യുഎസ്എ മീഡിയ കോർഡിനേറ്റർ