തൃശൂര്‍: മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് ഇപിഎഫ്ഒ കൊച്ചി കേന്ദ്രവുമായി ചേര്‍ന്ന് ദിദ്വിന സാമൂഹ്യ സുരക്ഷാ ഫെസിലിറ്റേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്, പെന്‍ഷന്‍, ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ജീവനക്കാരെ ഇ-നോമിനേഷന്‍ മുഖേന ഉള്‍പ്പെടുത്തുന്നതിനാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വലപ്പാട് മണപ്പുറം ഹൗസില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ 10,000ലേറെ നോമിനേഷനുകള്‍ ഫയല്‍ ചെയ്തു. ക്യാമ്പ് വെള്ളിയാഴ്ച് സമാപിച്ചു. റീജണല്‍ പിഎഫ് കമ്മീഷണര്‍ സമോം ദിനചന്ദ്ര സിങ്, മണപ്പുറം ഫിനാന്‍സ് എംഡി വി പി നന്ദകുമാര്‍, അസിസ്റ്റന്റ് പിഎഫ് കമ്മീഷണര്‍ വിന്‍സന്റ് ജേക്കബ് ചേരു തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
മണപ്പുറം ഫിനാന്‍സിന്റെ ഓരോ നയങ്ങളും പ്രശംസനീയമാണെന്നും ഇ ഫൈലിങ് ക്യാമ്പ് നടത്തിയതിലൂടെ ഓരോ ജീവനക്കാരന്റെയും കുടുംബാഗംങ്ങള്‍ക്കും മണപ്പുറം സുരക്ഷക ഉറപ്പുവരുത്തിയിരിക്കൂകയാണ് എന്നും പിഎഫ് കമ്മീഷണര്‍ സമോം ദിനചന്ദ്ര സിങ് പറഞ്ഞു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ 17% മാത്രമായിരുന്ന ഫയലിംഗ് 62% ശതമാനത്തിലേക്ക് ഉയര്‍ത്തുകയും വേഗത്തില്‍ ഇ- നോമിനേഷന്‍ ഫയല്‍ ചെയ്ത ഇന്ത്യയിലെ മുന്‍നിര കമ്പനികളില്‍ ഒന്നായി മണപ്പുറം ഉയര്‍ന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇ.പി. എഫ്. ഒ യുടെ സഹായത്തോടെ 17500ഓളം ഇ- ഫയലിംഗ് പൂര്‍ത്തീകരിച്ച് അന്താരാഷ്ട്ര നിലവാരത്തിന് മുകളിലേക്ക് എത്തപ്പെടാന്‍ സാധിച്ചതില്‍ സന്തുഷ്ടനാണ് എന്നും ഒരു കോര്‍പ്പറേറ്റ് പൗരന്‍ എന്ന നിലക്ക് ഇ- ഫയലിംഗിലൂടെ ഓരോ ജീവനക്കാരന്റെയും കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നു എന്നും മണപ്പുറം ഫിനാന്‍സ് എം ഡി യും സി.ഇ.ഒ യുമായ വി.പി നന്ദകുമാര്‍ പറഞ്ഞു.
നോമിനേഷനുകള്‍ പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്തതോടെ പി എഫ് നോമിനേഷന്‍ പ്രക്രിയ സുതാര്യമാകുകയും ഓണ്‍ലൈന്‍ മുഖേന ഗുണഭോക്താക്കള്‍ക്ക് വേഗത്തില്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ സൗകര്യമൊരുക്കി.
സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ആസാദി കാ അമൃത് മഹോത്സവിനോട് അനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
ഫോട്ടോ ക്യാപ്ഷന്‍: മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് ഇപിഎഫ്ഒ കൊച്ചി കേന്ദ്രവുമായി ചേര്‍ന്ന് ദിദ്വിന സാമൂഹ്യ സുരക്ഷാ ഫെസിലിറ്റേഷന്‍ ക്യാമ്പ് റീജനല്‍ പിഎഫ് കമ്മീഷണര്‍ സമോം ദിനചന്ദ്ര സിങ് തിരി തെളിയിക്കുന്നു. മണപ്പുറം ഫിനാന്‍സ് എംഡി വി പി നന്ദകുമാര്‍, അസിസ്റ്റന്റ് പിഎഫ് കമ്മീഷണര്‍ വിന്‍സന്റ് ജേക്കബ് ചേരു, മണപ്പുറം ഫിനാന്‍സ് സി.എഫ്.ഒ ബിന്ദു എ.എല്‍, എച്ച്ആര്‍ ലീഗല്‍ ജനറല്‍ മാനേജര്‍ അഡ്വ. സൂര്യപ്രഭ എന്നിവര്‍ സമീപം.
Report : Anju V Nair (Accounts Manager)