പരപ്പനങ്ങാടി കോടതി കെട്ടിട സമുച്ചയ നിര്‍മാണത്തിന് 25.56 കോടി രൂപയുടെ ഭരണാനുമതി

പരപ്പനങ്ങാടി കോടതി ബഹുനില കെട്ടിടത്തിലേക്ക് മാറുന്നു. കോടതി കെട്ടിട സമുച്ചയ നിര്‍മാണത്തിന് 25.56 രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.പി.എ മജീദ് എം.എല്‍.എ പറഞ്ഞു. നാല് കോടതികള്‍ പ്രവൃത്തിക്കാന്‍ സാധിക്കുന്ന രൂപത്തില്‍ അഞ്ചു നില കെട്ടിടം നിര്‍മിക്കുന്നതിനാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളതെന്ന് എം.എല്‍.എ പറഞ്ഞു. നിലവിലുള്ള കോടതിയുടെ തനിമ നിലനിര്‍ത്തി പ്രകൃതി സൗഹൃദമായാണ് കെട്ടിടം നിര്‍മിക്കുക. ജില്ലയുടെ ചരിത്രത്തില്‍ അതീവ പ്രാധാന്യമുള്ള ഈ കോടതിയില്‍ മുന്‍സിഫ് ആയിരിക്കെയാണ് ഒ. ചന്തുമേനോന്‍ തന്റെ വിഖ്യാത നോവലായ ഇന്ദുലേഖ രചിച്ചത്.കോടതി പുതിയ കെട്ടിടത്തിലേക്ക് തനിമ ചോരാതെ മാറുന്നതോടെ ചരിത്രവും സംരക്ഷിക്കപ്പെടുമെന്ന് എം.എല്‍.എ കൂട്ടിച്ചേര്‍ത്തു. അടിയന്തിരമായി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് പ്രവൃത്തി ആരംഭിക്കുന്നതിനു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.

Leave Comment