തൃക്കരിപ്പൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസ് ഇനി ഹൈടെക്

Spread the love

കാസറഗോഡ്:കാത്തിരിപ്പിനൊടുവില്‍ തൃക്കരിപ്പൂരില്‍ സബ് രജിസ്ട്രാര്‍ ഓഫീസിന് ഹൈടെക് കെട്ടിടമായി. ഓഫീസിന്റെ ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. തൃക്കരിപ്പൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസ് നിര്‍മ്മാണ പ്രവൃത്തി കേരള സര്‍ക്കാര്‍ 2018ലെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ചിരുന്നു. എല്ലാ സബ് രജിസ്ട്രാര്‍ ഓഫീസുകളും ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി കേരള സര്‍ക്കാര്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 91,09,902 രൂപയുടെ ഭരണാനുമതി നല്‍കി. നിലവിലുള്ള കെട്ടിടത്തോട് ചേര്‍ന്നാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്. 2019 ഫെബ്രുവരി 29 നാണ് കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചത്. 412.32 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ഇരു നില കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ സബ് രജിസ്ട്രാറുടെ മുറി, ഓഫീസ് മുറി, പൊതുജനങ്ങള്‍ക്കുള്ള കാത്തിരിപ്പ് സ്ഥലം, ശുചി മുറി എന്നിവ ഒരുക്കിയിരിക്കുന്നു. ഒന്നാമത്തെ നിലയില്‍ റെക്കോര്‍ഡ് റൂമും സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ കെട്ടിടത്തിന് വേണ്ട വാട്ടര്‍ സപ്ലൈ, സാനിറ്ററി സൗകര്യങ്ങള്‍, മഴവെള്ള സംഭരണി എന്നിവയും രണ്ടാമത്തെ നിലയില്‍ ജിഎസ് ഷീറ്റ് ഉപയോഗിച്ചുള്ള മേല്‍ക്കൂരയും നിര്‍മിച്ചിട്ടുണ്ട്.

Author