ചിക്കാഗോ : സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ മതബോധന സ്കൂളില്‍ ഈ അധ്യയന വര്‍ഷത്തില്‍ ഹാജര്‍ നിലയില്‍ ഉന്നതനിലവാരം പുലര്‍ത്തിയ കുട്ടികളെ ആദരിച്ചു . 110 കുട്ടികള്‍ക്കാണ് ഹാജറിനുള്ള സമ്മാനങ്ങള്‍ ലഭിച്ചത് . മേയ് 22 ഞായറാഴ്ച 10 മണിക്ക് നടന്ന വിശുദ്ധ കുര്‍ബാനയ്ക്കുശേഷം വികാരി ഫാ . തോമസ് മുളവനാല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ഫാ . റെനി കട്ടേല്‍ ചടങ്ങില്‍ സന്നിഹിതനായിരുന്നു . സ്കൂള്‍ ഡയറക്ടര്‍മാരായ സജി പൂത്തൃക്കയിലും മനീഷ് കൈമൂലയിലും സെക്രട്ടറി ബിനു ഇടകരയും സിസ്റ്റേഴ്സും അധ്യാപകരും കൈക്കാരന്മാരും ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി . അഭിനന്ദനാര്‍ഹം ഒരുക്കിയ ചടങ്ങുകള്‍ക്ക് സമാപനത്തില്‍ സ്നേഹവിരുന്നും ക്രമീകരിച്ചു.