വാഷിംഗ്ടണ്‍ ഡി.സി. അമേരിക്കയില്‍ ഭീകരാക്രമണ ഭീഷിണി വര്‍ദ്ധിച്ചതായി ഹോം ലാന്റ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ജൂണ്‍ 7ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഗര്‍ഭഛിദ്രനിയമം ഭരണഘടനാ വിരുദ്ധമെന്നും, രാജ്യവ്യാപകമായി നിരോധിക്കപ്പെടുമെന്ന ആശങ്ക നിലനില്‍ക്കുകയും, യു.എസ്. മെക്‌സിക്കൊ അതിര്‍ത്തിയില്‍ അനധികൃത കുടിയേറ്റം വര്‍ദ്ധിച്ചു വരികയും, അടുത്ത ആറു മാസത്തിനുള്ളില്‍ നടക്കാനിരിക്കുന്ന മിഡ് ടേം തിരഞ്ഞെടുപ്പില്‍ ഗവണ്‍മെന്റിനെതിരെ വ്യാപക പ്രതിഷേധത്തിനുള്ള സാധ്യതയും കണക്കിലെടുത്താണ് ഹോം ലാന്റ് സെക്യൂരിറ്റി ഇങ്ങനെയൊരു മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. ഈയിടെ ന്യൂയോര്‍ക്ക് ബഫല്ലൊയില്‍ നടന്ന വെടിവെപ്പിലെ പ്രതി കറുത്തവര്‍ഗ്ഗക്കാരെ മാത്രം ലക്ഷ്യമിട്ടതു വംശീയ ആക്രമണത്തിന്റെ ഭാഗമാണെന്നും, ആന്റി സെമിറ്റില്‍ കോണ്‍സ്പിരസി തിയറി ശക്തി പ്രാപിക്കുന്നതും, മാസ് ഷൂട്ടിംഗുകള്‍ വര്‍ദ്ധിച്ചുവരുന്നതും ഇതിന്റെ സൂചനയാണെന്ന് ഡി.എച്ച്. എസ്സ് വിലയിരുത്തുന്നു.
ബ്രൂക്കിലിനില്‍ ഏപ്രില്‍ സബാവെ മാസ് ഷൂട്ടിംഗ് അല്‍ക്വിയ്ദയും, ഇസ്ലാമിക് സ്റ്റേറ്റും ആഘോഷമാക്കി മാറ്റിയത്, ജനുവരിയില്‍ ടെക്‌സസ് കോളിവില്ലിയില്‍ സിനഗോഗ് ഹോസ്‌റ്റേജ് അവസരമുണ്ടാക്കിയതും, മതപരമായ സ്ഥാപനങ്ങള്‍ക്കുനേരെ തുടര്‍ച്ചയായ ഭീഷിണിയുയര്‍ന്നതും എല്ലാം ഇതിന്റെ ഭാഗമായിട്ടാണെന്നും ഹോംലാന്റ് സെക്യൂരിറ്റി മുന്നറിയിപ്പു നല്‍കുന്നു.