കാൽഗറി : കാൽഗറിയിൽ നിന്ന് ഏകദേശം 130 കിലോമീറ്റർ അകലെ ക്യാൻമോറിനടുത്തുള്ള സ്പ്രേ ലേക്സ് റിസർവോയറിൽ ഞായറാഴ്ച് ഉണ്ടായ ബോട്ടപകടത്തിൽ കാൽഗറിയുടെ പ്രീയപ്പെട്ട മൂന്ന് മലയാളികളുടെ ജീവനുകൾ പൊലിഞ്ഞു. ഞായറാഴ്ച് ഉച്ചതിരിഞ്ഞാണ് അപകടം നടന്നത്. നാല് പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. കെവിൻ ഷാജി, ജിയോ പൈലി, ലിയോ മാവലിൽ യോഹന്നാൻ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പെട്ട കെവിൻ ഞായറാഴ്ച് തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു. കാണാതായ ജിയോ പൈലിയുടെ മൃതദേഹം തിങ്കളാഴ്ചയും, ലിയോയുടെ മൃതദേഹം ചൊവ്വാഴ്ചയുമാണ് ലഭിച്ചത്. ബോട്ടിലുണ്ടായിരുന്ന നാലാമത്തെയാൾ രക്ഷപെട്ടു.
കാൽഗറിയിൽ സ്ഥിര താമസമാക്കിയ എറണാകുളം സ്വദേശികളായ ഷാജി വർഗ്ഗീസിന്റെയും ലില്ലി ഷാജിയുടെയും മകനാണ് കെവിൻ, സഹോദരങ്ങൾ: ഗിഫ്റ്റൻ, ടെസ്ല.
കെവിൻ ഷാജിയുടെ മരണണാനന്തര ചടങ്ങുകൾ ശനിയാഴ്ച് കാൽഗറിയിൽ നടക്കും.
പൊതുദർശനം
15-July-2022: Friday – 6 PM – 8PM വരേയും
16-July-2022: Saturday – 9AM- 10:00 AM വരേയും, തുടർന്ന് ശവസംസ്കാര ശുശ്രുഷകളും നടക്കുന്നതായിരിക്കും.
Venue : St.Mother Theresa Syro Malabar Catholic Church, 3311, 49 St SW, Calgary
എറണാകുളം നടുവട്ടം കോണുക്കുടി വീട്ടിൽ കെ.വി.പൈലിയുടെയും ജാൻസി പൈലിയുടെയും മകനാണ് ജിയോ പൈലി. ഭാര്യ: ശ്രുതി, മകൻ: ഒലിവർ.
തൃശ്ശൂർ സ്വദേശിയാണ് ലിയോ മാവലിൽ യോഹന്നാൻ. ഭാര്യ: അബി സെബാസ്റ്റ്യൻ, മകൾ: എലീന ആൻ ലിയോ, മകൻ: ജൂഡ് മാവലിൽ ലിയോ.
ജിയോ പൈലിയുടെയും ലിയോ മാവലിന്റെയും സംസ്കാര ചടങ്ങുളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.
വളരെക്കുറച്ചു മലയാളികൾ മാത്രമുള്ള കാനഡയിലെ ചെറിയ നഗരമായ കാൽഗറിയിൽ നടന്ന ഈ സംഭവം കാൽഗറി മലയാളികളെ അതീവ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും ദുഃഖത്തിൽ പങ്കുചേർന്നുകൊണ്ട് പ്രാർത്ഥനകളോടെ കാൽഗറി മലയാളി സമൂഹവും.
വാർത്ത: ജോസഫ് ജോൺ കാൽഗറി