ജില്ലയില്‍ ഓണം ബംബര്‍ വില്‍പനയ്ക്കു തുടക്കം

Spread the love

ഒന്നാം സമ്മാനം 25 കോടികോട്ടയം: സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തില്‍ ഏറ്റവും കൂടിയ സമ്മാനത്തുക നല്‍കുന്ന ഓണം ബംമ്പറിന്റെ ജില്ലയിലെ വില്‍പനയ്ക്കു തുടക്കം കുറിച്ച് ഭാഗ്യക്കുറിയുടെ ജില്ലാതല പ്രകാശനം ജില്ലാ കളക്ടര്‍ ഡോ.പി.കെ. ജയശ്രീ നിര്‍വഹിച്ചു. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. ടിക്കറ്റ് വില 500 രൂപ.10 സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കുന്നത്. രണ്ടാം സമ്മാനമായി അഞ്ചു കോടി രൂപയും മൂന്നാം സമ്മാനമായി ഒരു കോടി രൂപ വീതം 10 പേര്‍ക്കും നല്‍കും. നാലാം സമ്മാനം അവസാന അഞ്ചക്ക നമ്പറുകള്‍ക്കു ഒരു ലക്ഷം രൂപ വീതം 90 പേര്‍ക്ക് നല്‍കും. 5000 ,3000 ,2000 ,1000 രൂപ വരെ മറ്റു നിരവധി സമ്മാനങ്ങളും ഓണം ബംബറിലുണ്ട്. മൊത്തം 126 കോടി രൂപയുടെ സമ്മാനങ്ങള്‍ ലഭ്യമാക്കും.ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് വില്പന നടത്തുന്ന ഏജന്റിന് രണ്ടരക്കോടി രൂപ കമ്മീഷനായി ലഭിക്കും.പ്രകാശന ചടങ്ങില്‍ ജില്ലാ ലോട്ടറി ഓഫീസര്‍ കെ.എസ്. അനില്‍കുമാര്‍, ജില്ലാ ക്ഷേമനിധി ഓഫീസര്‍ എ.എസ്. പ്രിയ, സസിസ്റ്റന്റ് ലോട്ടറി ഓഫീസര്‍ നിഷ ആര്‍. നായര്‍ എന്നിവര്‍ പങ്കെടുത്തു. സെപ്തംബര് 18 നാണ് നറുക്കെടുപ്പ്.

Author