ജെ ഡി സി പരീക്ഷയ്ക്ക് 80.38 ശതമാനം വിജയം

ഒന്നാം റാങ്ക് മേരി ദിവേഗയ്ക്ക്.
തിരുവനന്തപുരം. സംസ്ഥാന സഹകരണ യൂണിയന്‍ നടത്തിയ ജെ ഡി സി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. 80.38 ശതമാനം പേര്‍ വിജയിച്ചു.നോര്‍ത്ത് പരവൂര്‍ സഹകരണ പരിശീലന കോളേജിലെ മേരി ദിവേഗ ഒന്നാം റാങ്ക് നേടി. ചേര്‍ത്തല സഹകരണ പരിശീലന കോളേജിലെ അര്‍ച്ചന ജെ എ യ്ക്കും തൃശൂര്‍ സഹകരണ പരിശീലന കോളേജിലെ ജിപ്്‌സ കുര്യനുമാണ് രണ്ടാം റാങ്ക്. നോര്‍ത്ത് പറവൂര്‍ സഹകരണ പരിശീലന കോളേജിലെ ഷിജ വി എസ് മൂന്നാം റാങ്കും കരസ്തമാക്കി. 733പേര്‍് ഫസ്‌ററ് ക്ലാസും 509 പേര്‍ സെക്കന്റ് ക്ലാസും നേടി. പരീക്ഷഫലം സംസ്ഥാന സഹകരണ യൂണയന്റെ www.scu.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. റീവാല്യൂവേഷന് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ആഗസ്റ്റ് 17 ആണ്. വിശദ വിവരത്തിന് അതാത് സഹകരണ പരിശീലന കോളേജുകളുമായി ബന്ധപ്പെടേണ്ടതാണ്.

Leave Comment